തര്‍ജ്ജനി

വേറിട്ട ചില ചിന്തകള്‍

കരുണാകരനും കാനായി കുഞ്ഞിരാമനും : ചിത്രകലയുമായി ബന്ധമില്ലാത്ത സാധാരണക്കാരന് കരുണാകരന്‍റെ ചിത്രങ്ങള്‍ പുതുമയായി തോന്നാം. മ്യൂറലുകള്‍ കണ്ട് പരിചയിച്ച ഒരാള്‍ക്ക് അവയില്‍ വലിയ പുതുമയൊന്നും കാണാനാവില്ല. കരുണാകരന്‍റേത് വെറും ക്രാഫ്റ്റ് ആണ്. ഇതയാളെ ചിത്രങ്ങള്‍ വിറ്റുപോവാന്‍ സഹായിച്ചേക്കാം. അല്ലാതെ അരഞ്ഞാണമിട്ട് പെണ്ണുങ്ങള്‍ നില്‍ക്കുന്നത് വരക്കുന്നതില്‍ വലിയ പ്രസക്തിയുമില്ല, കലയുമില്ല.

കാനായിയുടെ സൃഷ്ടികള്‍ പലതും വലുപ്പം കൊണ്ട് ആളുകളുടെ കണ്ണ് തള്ളീക്കുന്ന രീതിയാണ് അവലംബിച്ചിരിക്കുന്നതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. കാനായിയേക്കാള്‍ കഴിവുള്ള കലാകാരന്‍മാര്‍ കേരളത്തിലിന്നേറെയുണ്ട്. കാനായി സ്ഥാപനവല്‍ക്കരിക്കപ്പെട്ടുകഴിഞ്ഞു. അതാണയാളുടെ വിജയം. സൃഷ്ടികളത്രക്ക് മഹത്തരങ്ങളാണെന്ന് എനിക്കഭിപ്രായമില്ല. (ജയന്‍ പാത്രമംഗലം - വെബ്ലോകത്തില്‍)

കെ.പി.എ.സിയും കാവാലവും : ഇന്ന് ലോകതീയറ്റര്‍ ഏറെ മുന്നോട്ടുപോയെങ്കിലും മലയാളി നൂറുവര്‍ഷം പിന്നിലാണ്. ഇതിന്‍റെ പ്രധാന പ്രശ്നം കെ.പി.എ.സി നമുക്കു നല്‍കിയ ഇടുങ്ങിയ ഒരു ചതുരത്തില്‍നിന്നും നമ്മുടെ നാടകങ്ങള്‍ക്ക് പുറത്തുകടക്കാന്‍ കഴിഞ്ഞിട്ടില്ല. കെ.പി.എ.സി നമുക്ക് തന്നത് ഒരു നല്ല തീയറ്റര്‍ കള്‍ച്ചര്‍ അല്ല. സെന്‍റിമെന്‍സും, പ്രണയവും, കോമഡിയും ചേര്‍ത്ത ഒരു തമിഴ്നാടകരീതി മാത്രമാണ് ഇവര്‍ നമുക്ക് നല്‍കിയത്.

കാവാലം അടക്കമുളളവര്‍ നാടകത്തിലൂടെ നമുക്ക് തന്നത് ഒരു തെറ്റായ നാടോടി പാരമ്പര്യമാണ്. അതായത് നാടോടി പാരമ്പര്യത്തെക്കുറിച്ച് തെറ്റായ ധാരണയും, കുറെ കളളനാണയവുമാണ് ഇവര്‍ നല്‍കിയത്. ഇത് നമ്മുടെ നാടകമല്ല. തനത് നാടകവേദിക്ക് ജനകീയ ബന്ധമില്ല. 'അവനവന്‍ കടമ്പ'യിലൊക്കെ ആശാന്‍റെ കിരണങ്ങള്‍ കാണാമെങ്കിലും പിന്നീടു വന്നതൊക്കെ ഒന്നിന്‍റെ അനുകരണങ്ങള്‍ മാത്രം. 'കര്‍ണഭാര'വും 'കരിങ്കുട്ടി'യും ഒരേ പാറ്റേണിലാണ് ഇവര്‍ അവതരിപ്പിച്ചത്. (സതീഷ് കെ.സതീഷ് - പുഴയില്‍)

Submitted by paul on Thu, 2005-03-10 11:43.

thanks for the pointers... I read the article on puzha.com, but couldn;t locate the one in weblokam. Can you post the links also.

Paul

Submitted by hari on Sat, 2005-03-12 02:40.

വിഗ്രഹഭഞ്ജനം പ്രശസ്തിയിലേയ്ക്കുള്ള കുറുക്കു വഴിയാണ്‌ ചിലര്‍ക്ക്‌.

Submitted by cachitea on Mon, 2005-03-14 12:14.

വിഗ്രഹ ഭഞ്ജനം പ്രശസ്തിയിലേക്കുള്ള കുറുക്കു വഴിയാണെന്ന് ഹരി എഴുതിയതിനോട് യോജിപ്പില്ല. പ്രശസ്തിയിലേക്കുള്ള കുറുക്കു വഴികള്‍ തെരയുന്നവര്‍ക്ക് വിഗ്രഹ ഭഞ്ജകരാവാന്‍ പറ്റുമെന്നും തോന്നുന്നില്ല. കള്ളനാണയങ്ങള്‍ക്ക് ചരിത്രത്തില്‍ എപ്പോഴും എതിര്‍പ്പ് ഉണ്ടായിട്ടുണ്ട്. കയ്യാപ്പാസും കംസനും കാവാലവും കലാധരനും (ചീത്ത വിളിക്കരുത് - പ്രാസമൊപ്പിച്ചു എഴുതിയതാ, സത്യവും ഇല്ലാതില്ല) ഒക്കെത്തന്നെ ഈ കള്ളനാണയങ്ങളുടെ കൂട്ടത്തില്‍ പെടുമെന്ന് എനിക്കു തോന്നുന്നു. പിന്നെ പോള്‍, ഇതാ ആ വെബ് ലോകം ലൊക്കേഷന്‍ : http://www.weblokam.com/culture/nirakutte/2002/06/jayan.htm

Submitted by paul on Tue, 2005-03-15 05:05.

thanks for the link... weblokam has some good stuff....

Submitted by paul on Tue, 2005-03-15 07:36.

പഴയ തലമുറയെ പുതുമുഖങ്ങള്‍ പുറന്തള്ളുന്നതും ഇങ്ങനെയാണ്‌. ആധുനികത പുരോഗമന പ്രസ്ഥാനത്തെയും ഉത്തരാധുനികത ആധുനികതയെ പുറന്തള്ളിയതും ഇതു പോലെ തന്നല്ലേ? വിവരമുള്ളവര്‍ കളമൊഴിയും, അല്ലാത്തവര്‍ അള്ളിപ്പിടിച്ചിരിക്കാന്‍ ശ്രമിച്ച്‌ പരിഹാസ്യരാകും. ചിലപ്പോഴൊക്കെ അനാവശ്യ വിവാദങ്ങളിലേയ്ക്ക്‌ ഇത്തരം ആരോപണങ്ങള്‍ കൊഴുക്കും. പ്രത്യേകിച്ചും വാര്‍ത്തകളില്ലാതെ ആര്‍ത്തിപൂണ്ടിരിക്കുന്ന മാധ്യമങ്ങള്‍ ഏറ്റുപിടിയ്ക്കാനുള്ളപ്പോള്‍...