തര്‍ജ്ജനി

രാജേഷ്‌ ചിത്തിര

വള്ളിക്കോട് - കോട്ടയം,
പത്തനംതിട്ട.
ഇമെയില്‍ : rajeshdopet@gmail.com
ബ്ലോഗുകള്‍ :മഷി തണ്ട്
സൂക്ഷ്മദര്‍ശിനി
ഹരിതചിത്രങ്ങള്‍

Visit Home Page ...

കവിത

സാക്ഷാത്കാരം

എല്ലാം നീ പറഞ്ഞു തന്നതുപോലെ,
ഗ്രോസറിയിലെ ചെക്കന്റെ
മുഷിഞ്ഞ വേഷം ,
ലോകത്തെ കാണിക്കാന്‍ മടിക്കുന്ന
രണ്ടു ചെരുപ്പുകള്‍,
കയ്യിലെ കടുംനീലകവറില്‍
മുകുന്ദന്റെ പ്രവാസംപോലെ ഭദ്രം
നമ്മുടെ പ്രണയം.

അഞ്ചാം നിലയില്‍ ലിഫ്ടിറങ്ങി,
പെട്ടന്നൊരു തിരിച്ചറിവുപോലെ,
സ്വയം ശപിച്ചു്,
നഖം കടിച്ചു്,
നാലാം നിലയിലേക്കു് ....

ഒളികണ്ണാല്‍ ചുറ്റും നോക്കി
ബെല്ലടിക്കാതെ തുറക്കപ്പെട്ട വാതില്‍
ഉള്ളില്‍ ഇനി എനിക്കു് നീയും
നിനക്കു് ഞാനും മാത്രം

നാളെ എല്ലാം പതിവുപോലെ
പതിനെട്ടു ഡിഗ്രിയിലും
തണുപ്പറിയാത്ത ഈ മുറി,
അല്പം തുറന്ന ജനല്‍ വിരിയിലൂടെ
ഒളികണ്ണെറിയുന്ന വെളിച്ചം,
ക്ഷീണത്താല്‍ ഞരങ്ങുന്ന ഫാന്‍,
സ്ഥാനം തെറ്റിയ വിരിപ്പുകള്‍
അകമേ നിന്നടഞ്ഞ വാതില്‍ ...
എല്ലാം ................

ഉരിഞ്ഞെറിഞ്ഞ വസ്ത്രങ്ങള്‍ പോലെ
നാം നമ്മളെ ഉപേക്ഷിക്കുമ്പോള്‍ ,
പരസ്പരം നഖങ്ങളാഴ്ത്തിയേക്കാം
ചുണ്ടുകളില്‍ ചോര പൊടിച്ചു
മുഖങ്ങള്‍ ചുവന്നേക്കാം

ആദ്യം കാണുന്നവര്‍ക്കു്
നീയില്ല, ഞാന്‍ മാത്രമാണെന്നു്
തോന്നിയേക്കാം
ഒരു പ്രണയം ഇതിലേറെ
സാക്ഷാത്കരിക്കപ്പെടുന്നതെങ്ങിനെ ......

Subscribe Tharjani |
Submitted by mydreams (not verified) on Sun, 2010-05-09 00:43.

nannayirukunuuuuuuuuuuuuuu

Submitted by R (not verified) on Wed, 2011-01-05 12:47.

ippol onnum thonnanilla..., nannayi ezhuthan kazhiyatte.. All the Best !!!