തര്‍ജ്ജനി

അനിതാ തുളസീധരന്‍

ഇ മെയില്‍ : anithadhar@yahoo.co.in

Visit Home Page ...

കവിത

തിരിവു്

ഞാന്‍ എനിക്കു പിറകില്‍
പതുങ്ങിയിരിക്കുന്ന എന്റെ നിഴലാണു്!
എനിക്കു് എന്നിലെ കാഴ്ചകളില്‍
അത്ഭുതവും നിസ്സംഗതയുമാണു്!
പ്രണയത്തിന്റെ കോര്‍ത്ത കരങ്ങളില്‍
കടല്‍ക്കരയിലെ ഈറന്‍കാറ്റടിക്കയും
അസ്തമയത്തിന്റെ ഒറ്റപ്പെടലില്‍
പൊട്ടിക്കരയുകയും ചെയ്യുന്നവള്‍!
ഇന്നലത്തെ രാത്രിയുടെ സ്നേഹചുംബനവും
ഇന്നത്തെപ്പകലിന്റെ തിരസ്കാരവും ഒരുപോല്‍ അറിഞ്ഞവള്‍!
കണ്ണാടിക്കാഴ്ചകളില്‍ ഞാനിത്ര കരിഞ്ഞിരിക്കുന്നതെന്തു്?
ഓ, കണ്ണാടി നന്നല്ലാത്തതു തന്നെ.

Subscribe Tharjani |