തര്‍ജ്ജനി

മാതൃഭൂമി വാരാന്തം

ബി.എസ് ബിമിനീത് എഴുതിയ ആല്‍ത്തറകളില്‍ നിന്ന് മൌസ് ക്ലിക്കിലേക്ക് എന്ന ലേഖനത്തില്‍ രചന ഫോണ്ടിന്റെ ശില്പി കെവിനും കൂട്ടരും ആണ് എന്നെഴുതിക്കണ്ടു. ഹുസൈന്‍ മാഷ് ആണ് രചന ഫോണ്ടിന്റെ ശില്പി എന്നത് ലേഖകന്‍ അറിയാതെപോയ തെറ്റുതന്നെയാണ്.
മലയാളത്തില്‍ ആദ്യം ആസ്കി ഫോണ്ടുകലായിരുന്നതും അതിനിടയില്‍ തൂലിക എഡിറ്ററും ഫോണ്ടും ഉപയോഗത്തില്‍ വന്നതും കേട്ടറിവുള്ള കാര്യങ്ങളാണ്.
മാതൃഭൂമി ലേഖനം
കൂടുതല്‍ ചര്‍ച്ചകള്‍ക്കായി സമര്‍പ്പിക്കുന്നു.

Submitted by S.Chandrasekhar... on Tue, 2010-04-06 11:45.

മിൻസ്ക്രിപ്റ്റ് കീമാൻ കീബോഡുണ്ടാക്കിയതിനെ തെറ്റായി രചന എഴുത്താണി എന്നു എഴുതിയിരിയ്ക്കുന്നു. പെരിങ്ങോടൻ മൊഴികീമാനും ഞാൻ മിൻസ്ക്രിപ്റ്റ് കീമാനും ഉണ്ടാക്കി. മിൻസ്ക്രിപ്റ്റ് കീമാൻ രചന സോഫ്റ്റ് വെയറിന്റെ ലേഔട്ട് തന്നെയാണു്. അതിനാൽ തെറ്റിദ്ധിരിച്ചായിരിയ്ക്കും രചന എഴുത്താണി എന്നെഴുതിയിരിയ്ക്കുന്നതു്.