തര്‍ജ്ജനി

സുജീഷ് . എന്‍.എം

ബ്ലോഗ്: www.sujeesh.blog.com
ഇ - മെയില്‍ : sujeeshnm92@gmail.com

Visit Home Page ...

കവിത

മുളംകാട്

മുറം ;
മുരളീനാദം ;
മുകളിലേക്കൊരു പാത ;
ഒളിക്കാനും ചുമക്കാനും
ഒരു കുട്ട,-
ഒരു പുല്ലിനു ഇതിലേറെ
തരാമായിരിക്കും.

മുളംകമ്പാല്‍ -
അമ്മ തന്ന
ചുവന്ന വേദന വര ,
മുത്തശ്ശന്‍ തീര്‍ത്തൊരു
സംസ്കാരക്കിളിക്കൂട് ;
മുളംകമ്പിന്‍ ഫ്രേമില്‍
ഒതുങ്ങിയ ഗാന്ധി ;
നമ്മുടെ പറമ്പിനിടയിലെ
നിയന്ത്രണവേലി ,-
ഇത്രയൊക്കെ പുല്ലെനിക്കും
തന്നിരുന്നു.

ഇളംകാറ്റു വിരുന്നെത്തി
മുളംകാടുകള്‍ക്കിടയില്‍
കുശലം പറഞ്ഞിരുന്നു,
കൌശലപൂര്‍വം പിന്നെ
കാലന്‍ കാറ്റായുരസി അവരെ
കത്തിക്കുന്നത് വരെ

Subscribe Tharjani |