തര്‍ജ്ജനി

കവിത

രണ്ട് കവിതകള്‍

ആസ്വാദനം


തണ്ണിമത്തനെ
പിളര്‍ന്നുവയ്ക്കും പോലെ
ജീവിതയാഥാര്‍ത്ഥ്യം
ലഭിക്കണമെന്നോ

ഹേ, സൌന്ദര്യ പിപാസു, നീ
ആസ്വദിച്ചു മയങ്ങീട്ടെന്ത്,
മധുരം തീക്ഷ്ണമെന്നുരിയാടീട്ടെന്ത്?
തന്‍‌കൊലചെയ്തവനെ
സ്വകാര്യതയില്‍ മുറിച്ചു വയ്ക്കുമ്പോള്‍
കവിതയിലുരുകിയിറ്റുമോ
നാടിന്റെ നെഞ്ചിലേയ്ക്ക്....

അര്‍ത്ഥാന്തരന്യാസം


വേദനയുടെ
ഇനിക്കലാണ്
വേദനിക്കലത്രേ !

വേദനിപ്പിക്കലോ
വേദനയുടെ
ഇനിപ്പിക്കലാണത്രേ !

അര്‍ത്ഥാപഹരണങ്ങളിങ്ങനെ...

ഡി. യേശുദാസ്
Subscribe Tharjani |