തര്‍ജ്ജനി

കവിത

ഇംഗിതം

പണ്ട് ചുണ്ടത്ത്
ചെറുചിരിയും
പുകയുന്ന ‘സിസറും’
ഇന്ന് ചിണുങ്ങലും
തേങ്ങലും
സെല്‍ഫോണിലുയരുന്നു.
മാഞ്ചോട്ടിലും
കോളേജിന്നിടനാഴിയിലും
പാര്‍ലറില്‍
പാടിയും ആടിയും
ക്ലിക്കു ചെയ്ത്
കിസ്സുനല്‍കി
രസിക്കുന്നു.
ചിലര്‍ക്ക് നാണവും
ചമ്മലും
റിംഗ്‌ടോണ്‍ കേട്ടാലും
എടുക്കാതെ വിയര്‍ക്കുന്നു.
പണ്ടുമുണ്ടായിരുന്നു
ആളുകാണെ ‘സിസറു’
വലിക്കാത്തവര്‍
എന്നെപ്പോലെ
ഏട്ടന്‍ കണ്ടാല്‍ അടിക്കുമെന്നു ഭയന്ന്.

വിജയകുമാര്‍ പി
Subscribe Tharjani |
Submitted by Kaviam (not verified) on Mon, 2006-06-05 16:28.

If we call this a poem, then each and every person of our population is a poet and we have to accept that our literature is so rich that more than 3 CRORE poets are there in KERALA!!!!

Kudos.
Keep this going in good pace.

Submitted by Saji Mathew (not verified) on Tue, 2006-06-06 12:27.

yes, Kavyam

Anyone can write a poem if such things continue. I am really wondering how slogans are becoming contemporary poems......... Time to change or else we wati for slow demise of our poetry.

Mudravakyangal kavithakal akunna puthu yugam
Kavithakal mudravakyangal akunna pazhaya yugam.

I am sure some of the modern poets got the poetic talent, but they cannot work hard to read or write the way people demand.

Randu peggum ball pennum undenkil
Randu njodiyil kavitha tharam varooooooooo............

eenu ivar paadunnu ........
enthu cheyyam........sahikkuka allathe........

Submitted by Kaviam (not verified) on Tue, 2006-06-06 20:47.

The direction of the contomperory poems(?) is to nowhere. A poet should be responsible if the people say they want to hear it, to recite it.
He should be able to sing, make the listeners to come to his track of thinking!!!! Poetry can not be a slogan like and a so called 3 CRORE poets can not escape by just printing a slogan/write-up like this under the head of POEMS. I am sure these lines will comfortably sit as a Minkkadha or a simple right-up!!! How a Malayalee can blindly follow the foriegn trends?? We are always following the simple/worse part of the foriegn trends. We have to have Poetry, Story and other branches with their identities and basic symptoms!!
Easy-poets are mushroomin and next day vanishing!! SURVIVAL OF THE FITTEST is applicable here also. So, dear editor next time please try to put to Branch Heads for poems section ; 1.Rythmic/lines which has basic poetic symptoms and "Gadyakavitha!!!"

ha ha ...people are laughing at these write-ups when we call it as poems!!!!!

The senior poets should come up and lay some guidelines to follow and understand which one is Gadhya and which is real poems. All the weeklies/Magasines should follow to heading / stream system for poems sections. Its the need of the time....

Yours Humbly Kaviam

Submitted by അരവിന്ദ് (not verified) on Wed, 2006-06-07 07:28.

അതുശരി, അപ്പോള്‍ കാസറ്റ് കവികളുടെ ആളാണല്ലേ... ഒരു സംശയം തോന്നിയായിരുന്നു. മലയാളത്തിലെ കാസറ്റ് കവികള്‍ ചെയ്ത ഏറ്റവും വലിയ ചതി ഇതാണ്. കാവ്യത്തെപ്പോലുള്ള അനേകരെ നീട്ടിപ്പാട്ടിന്റെ അഡിക്ടുകളാക്കി മാറ്റി. കഷ്ടം!

എന്റെ സുഹൃത്തേ എന്തിനാ ഇങ്ങനെ വാശിപിടിക്കുന്നത്, വൃത്തം വേണം, താളം വേണം... കവിതയും ഗദ്യകവിതയും വേണം എന്നൊക്കെ. ഗദ്യകവിതയെന്നൊരു കാറ്റഗറി ഉണ്ടാക്കിയാല്‍ താങ്കളുടെ പ്രശ്നം തീരുമോ? എനിക്കു തോന്നുന്നില്ല.... നിങ്ങളൊക്കെ വൃത്തത്തിലും താളത്തിലും കവിത വായിച്ചു രസിക്കുമ്പോള്‍ ഗദ്യകവിത ഇഷ്ടപ്പെടുന്നവരും മലയാളികളില്‍ ഉണ്ടെന്ന് അറിയാതെ പോകല്ലേ.... എന്താണ് കവിതയെന്ന് ആരെങ്കിലും നിര്‍വ്വചിക്കുന്നതാണോ ശരി? അതിലൊന്നും കാര്യമില്ല. കരളില്‍ കൊള്ളുന്നതെന്തോ/ചിന്തിപ്പിക്കുന്നതെന്തോ അതാണ് കവിത എന്നു പറയാനാണെനിക്കിഷ്ടം. അല്ലാതെ വൃത്തവും രൂപവും ബിംബവും നിയമങ്ങളും ഒന്നും പാലിച്ചല്ല കവിത വായിക്കപ്പെടേണ്ടത്...

Submitted by Manu Kumar (not verified) on Wed, 2006-06-07 09:57.

Dear Aravindetta,

We are not demanidng vritham or thaalam etc. But give some thing straight........Which directly goes to heart not to brain,

Then I condemn your statement to call real poets as Cassette Kavi. Kaalam ningalku maapu tharilla.

HOW DARE YOU CALL EZHUTHACHAN AND IDASSERY "CASSETTE KAVI......ITHRA DHIKKARAM PAADILLA......................

Here are Mass.......Remember. (Oh you people wil dare to call " GET LOST MASS. " We know.

Dear Editor, the entire net community will be thankful to you if you could kindly put a section "Kavitha" or "Shudhakavitha" as a separate head.

Submitted by സുനില്‍ (not verified) on Wed, 2006-06-07 10:14.

Manu Kumar , താങ്കളുടെ അഭിപ്രായങള്‍ മാനിച്ചുകൊണ്ടുതന്നെ പറയട്ടെ
എന്താണ് കവിത? ഒന്ന്‌ വിശദീകരിച്ച്‌ തരാമോ? കവിത മാത്രമല്ല എന്താണ് എഴുത്ത്‌ അഥവാ സര്‍ഗ്ഗാത്മക സൃഷ്ടി?
പിന്നെ, എന്നും എല്ലാതരത്തില്‍പ്പെട്ട സ്ര്&ഷ്ടികളും എല്ലാവരും വായിക്കണമെന്നില്ല. മേതില്‍ രാധാക്ര്&ഷ്നനേയും രൂപേഷ് പോളിനേയും അയ്യപ്പനേയുമൊക്കെ ഇഷ്ടപ്പെടുന്നുവരുണ്ട്‌. അതുപോലെ പി.കുഞിരാമന്‍ നായരെ ഇഷ്ടപ്പെടുന്നവരും ഇല്ലാത്തവരും ഉണ്ട്‌.
എല്ലാ ജനങള്‍‌ക്കും വേണ്ടി സൃഷ്ടികള്‍ രചിക്കാന്‍ കഴിയുമോ? അങ്ങ്നെ ആര് ഉണ്ട്‌?

Submitted by Manu kumar (not verified) on Wed, 2006-06-07 11:00.

Dear Sunil

I agree with you. There are different people with different tastes. Then why dont you consider us too in this site. Our only requirement is please please cater our needs too. ie.....provide us a channel......or include normal poetry too in this site.

We are not writing off modern poets or poetry. Just requesting the net community to consider us too.......Thats all

Submitted by സുനില്‍ (not verified) on Wed, 2006-06-07 13:59.

താങ്കളുടെ ആവശ്യം അംഗീകരിച്ചിരിക്കുന്നു. പക്ഷെ താങ്കള്‍ കരുതുന്നുണ്ടോ ചിന്തയുടെ എഡിറ്റര്‍ ഇമ്മാതിരി ആള്‍ക്കാരെക്കൊണ്ട്‌ എഴുതിച്ച്‌ അത്‌ പ്രസിദ്ധീകരിക്കുകയാണേന്ന്? അങനെയാ‍ാണെന്ന്‌ എനിക്ക്‌ തോന്നുന്നില്ല. സൊപ്പീനേയും പവ്ഡരിനേയും പോലെ ഇവിടെ ഒരു പ്രോഡക്ഷന്‍ മാര്‍കറ്റിംഗ് ഒന്നും നടക്കുന്നില്ല ല്ലൊ. കേരളത്തിലെ മറ്റുമാധ്യമങളിലെ കവിതകള്‍ താങ്കള്‍ കണ്ടിട്ടുണ്ടാവുമെന്ന്‌ വിചാരിക്കുന്നു. താങ്കള്‍-ക്കിഷ്ടപ്പെട്ട കവിതകള്‍ മാത്രം വരുന്ന ഒരു മാഗസിന്‍ പറയാമോ?
കുറിപ്പ്‌:“അക്ഷരശ്ലോകം“ എന്നൊരു യാഹൂ ഗ്രൂപ്പുണ്ട്‌. അതില്‍ ധാരാളം നല്ല കവിതകള്‍ എഴുതുന്നവരുമുണ്ട്‌.

Submitted by Aravind (not verified) on Wed, 2006-06-07 18:54.

മനു,
സന്തോഷമായി... ഒരാളെങ്കിലും പേരു വച്ചെഴുതിയല്ലോ...

കാസറ്റു കവികളെന്ന് ആരെയും അവഹേളിക്കാന്‍ വേണ്ടി പറഞ്ഞതല്ല. എന്താണ്‌ കവിത? നിര്‍വ്വചിക്കാമോ? പറ്റില്ല. അങ്ങനെ നിര്‍വ്വചനങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട്‌ സൃഷ്ടി നടത്തണമെന്ന് പറയുന്നത്‌ വിഡ്ഢിത്തമാണ്‌. കവിത ചൊല്ലാനും വായിക്കാനും ധ്യാനിക്കാനും ഉള്ളതാണെന്നാണ്‌ എന്റെ പക്ഷം. കാസറ്റുകള്‍ വരുത്തിയ പ്രശ്നം കവിതയെ ചൊല്ലാനുള്ളത്‌ മാത്രമാക്കി ചുരുക്കിയെന്നതാണ്‌. നീട്ടിപ്പിടിച്ച്‌ നാറാണത്തു ഭ്രാന്തന്‍ ചൊല്ലുന്നവര്‍ പുതിയ ഗദ്യ കവിതകളെ അംഗീകരിക്കില്ല. പക്ഷേ അതേ ആളിനോട്‌ നാറാണത്തുഭ്രാന്തനെക്കുറിച്ച്‌ ഒരു ആസ്വാദനമെഴുതാന്‍ പറഞ്ഞാല്‍ പതറും. അത്തരം ഒരു കാവ്യാസ്വാദന സംസ്കാരം നല്ലതാണോ? കവിത ഹൃദയത്തിലേക്ക്‌ മാത്രം പോയാല്‍ മതിയോ, ബുദ്ധിയിലേക്കും പോകണ്ടേ? ബുദ്ധിയിലേക്ക്‌ പോകുന്ന കവിതകള്‍ നമ്മുടെ കാവ്യസംസ്കാരത്തിന്റെ വളര്‍ച്ചയെയാണ്‌ കാണിക്കുന്നത്‌. അത്തരമൊരു വളര്‍ച്ച തന്നെയാണ്‌ ആധുനിക കവിതകള്‍ വന്നപ്പോഴും സംഭവിച്ചത്‌. ഇത്‌ അതിന്റെ അടുത്ത പടിയാണെന്ന് അംഗീകരിക്കാന്‍ കഴിയില്ലേ?

ഗദ്യകവിതയെന്നും ശുദ്ധകവിതയെന്നും തരം തിരിച്ചാല്‍ പ്രശ്നം തീരില്ല. താങ്കള്‍ പിന്നെയും വാശിപിടിക്കുകയാണ്‌ - ഗദ്യകവിത വായിക്കില്ല എന്ന്. അത്തരം വാശികളുമായി പുതിയ കവിതയെ സമീപിക്കുന്നതു
തന്നെയാണ്‌ താങ്കളുടെ പ്രശ്നവും. തുറന്ന മനസ്സോടെ കവിതയെ, പഴയതായാലും പുതിയതായാലും, സമീപിക്കാതിരുന്നാല്‍ ഒന്നും മനസ്സിലാകാന്‍ പോകുന്നില്ല. താങ്കളുടെ ശുദ്ധകവിതയെ സ്വീകരിക്കാന്‍ വിമുഖമായ മനസ്സാണെനിക്കെങ്കില്‍, എനിക്കതും ചവറായേ തോന്നൂ.

വായനയെ ചില കള്ളികളില്‍ തളച്ചിടുന്നതെന്തിന്‌?

Submitted by Kaviam (not verified) on Wed, 2006-06-07 22:27.

Its not simply you declare that we are the appostles of Cassette poems!!!!!
What you read and what you respond at!!!!
Poem should be poem. what ever you murmer can not be poem.
Its blunder to believe like that.

Thanks

Submitted by baburaj (not verified) on Wed, 2006-06-07 22:55.

ഇലകള്‍ പൊഴിയുന്നു തെരു തെരെ തുരുതുരെ
ഇലകള്‍ പൊഴിയുന്നു.
പകലറുതിയാവുന്നു
പ്രണയം പകയ്ക്കുന്നു
പതറിച്ചെടിച്ചുമെലിയുന്നു..
ആണിനൊരു പെണ്ണിനെ
പെണ്ണിനുമൊരാണിനെ...
ഇലകള്‍ പൊഴിയുന്നു....
തുരെതുരെ തെരുതെരെ..
ഇലകള്‍ പൊഴിയുന്നു..

തൊണ്ണൂറുകളുടെ തുടക്കത്തില്‍ ‘ശുദ്ധകവിത’ എന്ന പേരില്‍ വന്ന ഡി വിനയചന്ദ്രന്റെ കവിതയാണ്. ഞങ്ങള്‍ക്ക് ‘ശുദ്ധ കവിത’ തരൂ എന്ന മനുവിന്റെ അഭിപ്രായം മാനിച്ചു പ്രസിദ്ധീകരിക്കുന്നത്..... ഹഹഹഹ

Submitted by Joshy (not verified) on Wed, 2006-06-14 04:08.

Dear Kaviam ,

Can u pls explain me what u meant by a poem... hope u r not reading english poems and translations coz of "vruthamillayma"...

Submitted by Kaviam (not verified) on Fri, 2006-06-16 18:49.

dear

First let me know why there is Poem and story? why there is Ocean , Land and Sky?

Can you take a handull of sand and make me to believe its ocean...
Please give a suitable answer.
Then we can proceed.