തര്‍ജ്ജനി

സാജു സോമന്‍

PO Box 22080
Doha-Qatar
ഫോണ്‍ : 00974 7564954
മെയില്‍: sajudesign@gmail.com

Visit Home Page ...

കവിത

ഗ്രീഷ്മം

ഗ്രീഷ്മം;
എരിയുന്ന ചിതയ്ക്കു മുകളില്‍
വിറയ്ക്കുന്ന ചുണ്ടിണകളുമായ്‌
ഒരു മേഘക്കീറു തേടിയലഞ്ഞു.

സൂര്യമണ്ഡലത്തിനുമപ്പുറം
നീണ്ടു പോകുന്ന പിന്‍കാലുകളുടെ
നിറംമങ്ങിപ്പതിയുന്ന രേഖാചിത്രങ്ങള്‍.

കൊത്തി വലിച്ചെടുത്ത
മാംസപിണ്ഡത്തില്‍ നിന്ന്‌
പുറത്തെറിയപ്പെട്ട
ഭ്രൂണത്തില്‍ നിന്നൊരു
തിരിച്ചറിവിന്റെ തേങ്ങല്‍
മൃത്യുവിന്റെ കാലടികളില്‍
നിമിഷങ്ങളുടെ ചാപല്യങ്ങളായമര്‍ന്നു‍.

പാനപാത്രങ്ങളുടെ
സ്വയം നിറഞ്ഞൊഴുകലില്‍
ഹൃദയശകലങ്ങള്‍
ജീവസ്പര്‍ശത്തിനായ്‌ കൊതിച്ചു.

അടച്ചൊളിപ്പിച്ച
കണ്ണീരുറവകള്‍ തേടി
ശവംതീനിപ്പക്ഷികളുടെ
നിലയ്ക്കാത്ത കലമ്പല്‍.

പ്രവാഹത്തിനൊടുവിലെത്തുന്ന
വസന്തത്തെയും കാത്ത്‌
ഗ്രീഷ്മത്തിനവസാനം
ഒരു നെടുവീര്‍പ്പു മാത്രം.

Subscribe Tharjani |
Submitted by jainy (not verified) on Fri, 2010-04-09 15:08.

'mrthyuvinte kaladikalil
nimishangalude chapalyamayamarnnu'
valare nannayirikkunnu saju. nammalum athupole thanne mruthyuvinte kaladikalil amarendathanallo, bhrunathepole.

Submitted by mydreams (not verified) on Mon, 2010-04-12 15:20.

nnayaitto