തര്‍ജ്ജനി

കവിത

എന്റെ കുഞ്ഞിനായി ഒരു സന്ദേശം

വിവ : പ്രീതി എസ്

പ്ലസ് വണ്‍ സയന്‍സ്, ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍, കരമന, തിരുവനന്തപുരം.

നിനക്കായി ഒരു ജീവിതം തരാം
പക്ഷേ എനിക്കത് ജീവിക്കാന്‍ പറ്റില്ല
നിനക്ക് നിര്‍ദ്ദേശങ്ങള നല്കാം
പക്ഷേ നീ എവിടെ പോണം
എന്നെനിക്ക് പറയാന്‍ കഴിയില്ല
നിനക്കായി സ്വാതന്ത്ര്യം തരാം
അതു സൂക്ഷിക്കാന്‍ എനിക്ക്
നിന്നെ സഹായിക്കാന്‍ കഴിയില്ല
നന്മയും തിന്മയും തമ്മിലുള്ള വ്യത്യാസം
നിന്നെ പഠിപ്പിക്കാന്‍ എനിക്കു കഴിയും
എന്നാല്‍,നിനക്കു വേണ്ടി ഒരു തീരുമാനം
എടുക്കാന്‍ എനിക്കു പറ്റില്ല
ഉപദേശങ്ങള്‍ ഞാന്‍ തരാം
നിനക്കു വേണ്ടി എനിക്കത്
അംഗീകരിക്കാന്‍ കഴിയില്ല
സ്നേഹം ഞാന്‍ തരാം
പക്ഷേ അതു സ്വീകരിക്കാന്‍
നിന്നെ നിര്‍ബന്ധിക്കാന്‍ എനിക്കു കഴിയില്ല
പരസ്പരസഹായത്തെക്കുറിച്ച്
ഞാന്‍ പഠിപ്പിക്കാം
സ്വാര്‍ത്ഥിയായിരിക്കുന്നതില്‍ നിന്ന്
നിന്നെ ചെറുക്കാന്‍ എനിക്കു പറ്റില്ല
മറ്റുള്ളവരെ ബഹുമാനിക്കുന്നതെങ്ങനെ
എന്ന് ഞാന്‍ പറഞ്ഞുതരാം
പക്ഷേ നിന്നെ ബഹുമാനിതയാക്കാന്‍
എനിക്കു കഴിയില്ല
മുഖ്യലക്ഷ്യങ്ങളിലേയ്ക്കുള്ള വഴി ഞാന്‍ കാട്ടിത്തരാം
പക്ഷേ അതു നിറവേറ്റി തരാന്‍ എനിക്കു കഴിയില്ല
പരോപകാരത്തെക്കുറിച്ച് ഞാന്‍ പഠിപ്പിക്കാം
നിന്നെ ഔദാര്യമുള്ളവളാക്കാന്‍ എനിക്കു കഴിയില്ല.

പാട്രിക് അത്കിറ്റ്സന്‍. പ്രശസ്തനായ അമേരിക്കന്‍ സാമൂഹികപ്രവര്‍ത്തകനും പ്രസംഗകനും. സാമൂഹികസേവനത്തെ മുന്‍‌നിര്‍ത്തി ദേശീയവും അന്തര്‍ദ്ദേശീയവുമായ നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 1978-ല്‍ ഡക്കോട്ടയില്‍ വച്ചു നടന്ന രചനാശില്പശാലയില്‍ വച്ച് അദ്ദേഹം എഴുതിയ കവിതയാണ് ‘എന്റെ കുഞ്ഞിനായി ഒരു സന്ദേശം.’

Subscribe Tharjani |
Submitted by habeba (not verified) on Tue, 2010-05-25 18:07.

വളരെ നല്ല തെരഞ്ഞടുപ്പ്