തര്‍ജ്ജനി

ഡി യേശുദാസ്

http://olakkannada.blogspot.com
ഇ മെയില്‍ : manakkala.yesudas@gmail.com
ഫോണ്‍:
9446458166

Visit Home Page ...

കവിത

ആത്മകഥയില്‍ നിന്ന് ഒഴിവാക്കപ്പെടുന്നവ

പത്താംതരം കഴിഞ്ഞപ്പോള്‍
‘ഇവനും ജയിച്ചോടേയ് ?’
എന്ന് അദ്ധ്യാപകന്‍‍.
പാരലല്‍ കോളേജില്‍ പഠിപ്പിച്ചിറങ്ങുമ്പോള്‍
‘ഓട്ടോഡ്രൈവറാണോ?’
എന്നൊരു രക്ഷിതാവ്.

ഒരു വന്‍ കോണ്‍ക്രീറ്റുവിദ്യാലയത്തിന്റെ
കോറിഡോറില്‍ വച്ച്
‘പ്യൂണല്ലേ?’
എന്നൊരു വിസിറ്റര്‍.

കവിത കേട്ടിട്ടൊരാള്‍,
‘എന്തു ചെയ്യുന്നു?’
-അദ്ധ്യാപകനാണ്
‘എല്‍ പിയിലായിരിക്കും..’
-അല്ല
‘യു പിയിലായിരിക്കും..’
-അല്ലല്ല
‘എച്ച് എസിലായിരിക്കും..’
-അല്ലെന്നേയ്
‘അപ്പോ, പിന്നെ ട്യൂട്ടോറിയലായിരിക്കും.’

Subscribe Tharjani |
Submitted by mydreams (not verified) on Thu, 2010-04-08 14:57.

kollaaaaaaaam

Submitted by b.surendranath (not verified) on Mon, 2010-04-26 23:55.

kavitha nannavunnu.