തര്‍ജ്ജനി

ബ്ലോഗ് അഗ്രഗേറ്റര്‍

തനിമലയാളം ബ്ലോഗ് അഗ്രഗേറ്ററിനു സമാനമായി, ചിന്തയിലും ഇന്നു മുതല്‍ ഒരു ബ്ലോഗ് അഗ്രഗേറ്റര്‍ തുടങ്ങിയിട്ടുണ്ട്. ഇനിയും കുറച്ചധികം പണിബാക്കിയുണ്ട്. എങ്കിലും ഉപയോഗിക്കാവുന്ന തരത്തിലെത്തിയിട്ടുണ്ടെന്നാണ് ഞങ്ങളുടെ വിശ്വാസം. പരീക്ഷിച്ചു നോക്കി അഭിപ്രായങ്ങള്‍ അറിയിക്കുക.

ലിങ്ക് - Malayalam Blog Aggregator @ chintha.com

Submitted by സിബു (not verified) on Tue, 2006-05-23 04:00.

ലിങ്കിലേയ്ക്‌ പോകാന്‍ വലിയ താമസമില്ലാത്തതിനാല്‍ ഈ അഗ്രിഗേറ്റര്‍ ഇഷ്ടപ്പെട്ടു. മലയാളം ടെക്സ്റ്റിലെ ലിങ്കുകള്‍ക്ക്‌ അടിവര യോജിക്കില്ല. ആള്‍ക്കാര്‍ റിക്വസ്റ്റ് ചെയ്താലേ ഈ അഗ്രിഗേറ്ററില്‍ വരൂ? വലതുവശത്തൊരു വലിയൊരു വെളിമ്പ്രദേശം കാണപ്പെടുന്നു. എന്തെങ്കിലും ആഘോഷം പ്ലാനിലുണ്ടോ?

Submitted by പോള്‍ (not verified) on Tue, 2006-05-23 05:43.

സിബുവേ,
അതു വന്‍ ചതിയായിപ്പോയല്ലോ... വലതുവശത്ത് ഒന്നും കണ്ടില്ലേ.. ഒന്നുകൂടി പോയി നോക്കൂ. അവിടല്ലേ പ്രധാനപ്പെട്ട ലിങ്കുകളെല്ലാം :-) ഒരെണ്ണത്തില്‍ വല്ലപ്പോഴും ഞെക്കാന്‍ മറക്കല്ലേ... കേട്ടിട്ടില്ലേ.. പരസ്യങ്ങളില്‍ ഞെക്കുന്നത് മൌസിന്റെ ആരോഗ്യത്തിന് ഉത്തമം എന്നൊരു വാണിംഗ് :-)

എവുരാനുമായി ഒരു സാങ്കേതിക സഹകരണം ഉണ്ടാക്കണം. എന്നാലേ ഇമെയില്‍ റിക്വസ്റ്റ് ഒഴിവാക്കാന്‍ പറ്റു... നോക്കട്ടെ. ലിങ്കുകള്‍ക്കടിയിലെ അടിവര എടുത്തുകളയാം :-)

Submitted by ഏവൂരാന്‍ (not verified) on Tue, 2006-05-23 17:47.

പോളേ,

അഭിനന്ദനങ്ങള്‍..!!

--ഏവൂരാന്‍.