തര്‍ജ്ജനി

പള്‍സ് പോളിയോ വിരുദ്ധ സമിതി

പള്‍സ് പോളിയോ വിരുദ്ധ സമിതി
ഈന്തന്‍സ് ബില്‍ഡിംഗ്
കമ്പളക്കാട് (പി ഒ), വയനാട്
ഫോണ്‍ : 04936 285865

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നമ്മുടെ രാജ്യത്ത് നടപ്പിലാക്കി വരുന്ന പള്‍സ് പോളിയോ യജ്ഞത്തിന്റെ അശാസ്ത്രീയതയും അപകടവും തുറന്നു കാട്ടിക്കൊണ്ട് തുടക്കം മുതല്‍ തന്നെ ഇതിനെ എതിര്‍ക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുന്നവരുടെ ഒരു കൂട്ടായ്മയാണ് പള്‍സ് പോളിയോ വിരുദ്ധസമിതി.

ഈ വര്‍ഷത്തെ രണ്ടാമത്തെ ഡോസ് മരുന്ന് വിതരണം മെയ് 21ന് നടക്കുന്നു. ഈ അവസരത്തില്‍ സമാന ചിന്താഗതിക്കരുടെയും മരുന്ന് വിതരണത്തിന്റെ ദുരന്തഫലങ്ങള്‍ക്ക് ഇരകളായവരുടെയും രക്ഷിതാക്കളുടെയും ഒരു കൂട്ടായ്മയും കണ്‍‌വെന്‍ഷനും ഈ വരുന്ന മെയ് 14നു കോഴിക്കോട് നടക്കുന്നു.

ഈ മരുന്നിന്റെ ദുരന്തഫലങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുക, അശാസ്ത്രീയവും അപകടകരവുമായ ഈ മരുന്ന് വിതരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഈ കണ്‍‌വെന്‍ഷനില്‍ ചര്‍ച്ച ചെയ്യും.

പള്‍സ് പോളിയോ മരുന്നു കഴിച്ചതിന്റെ ഫലമായി അംഗവൈകല്യം സംഭവിച്ചവരും മരണം സംഭവിച്ച കുട്ടികളുടെ രക്ഷിതാക്കളും വിശദവിവരങ്ങള്‍ക്ക് താഴെ പറയുന്ന മേല്‍‌വിലാസങ്ങളില്‍ ബന്ധപ്പെടാന്‍ താത്പര്യപ്പെടുന്നു.

സാ‍ജന്‍ സിന്ധു
ഹരിതകം, അഗളി
കാവുണ്ടിക്കല്‍ (പി ഒ)
അട്ടപ്പാടി, പാലക്കാട്.
ഫോണ്‍ :0492 4254132
മൊബൈല്‍ :9446279596

ഡോ. ഹരി പി ജി
ഈന്തന്‍സ് ബില്‍ഡിംഗ്
കമ്പളക്കാട് (പി ഒ)
വയനാട്.
ഫോണ്‍ : 04936 285865

പോളിയോ വിരുദ്ധ സമിതിയുടെ സമരപരിപാടികളുമായി സഹകരിക്കാന്‍ താല്പര്യമുള്ളവര്‍ ഈ പത്രക്കുറിപ്പ് ബ്ലോഗുകളില്‍ പ്രസിദ്ധീകരിക്കാന്‍ മുന്നോട്ടു വരുമെന്ന് പ്രതീക്ഷിക്കുന്നു.

Submitted by K P aravindan (not verified) on Thu, 2006-05-11 08:53.

പള്‍സ് പോളിയോ ഒരു നല്ല കാര്യമാണെന്നാണ് വിചാരിച്ചിരുന്നത്. ഇവനൊരു വില്ലനാണെന്ന് കരുതിയിരുന്നില്ല. മരുന്നു കമ്പനിക്കാരുടെ കച്ചവടം നടക്കാനുള്ള വിദ്യകളിലൊന്നായിരിക്കാം. ടോണിക്കുകള്‍ പോലെ വാക്സിനേഷനും വെറുതെ പച്ചവെള്ളം കുത്തിവയ്ക്കാകുമോ?

Submitted by Sunil (not verified) on Sun, 2006-05-21 11:34.

ഇതിനെപ്പറ്റി കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നു. ഹരിയെ പോലീസ് അറസ്റ്റ് ചെയ്തതായി വാര്‍ത്ത ടീ.വിയില്‍ കണ്ടു. പള്‍സ് പോളിയോയുടെ തെറ്റായ വശങള്‍ എന്താണ്?

Submitted by പോള്‍ (not verified) on Sun, 2006-05-21 23:04.

കഴിഞ്ഞ വര്‍ഷം വയനാട്ടിലും കോഴിക്കോട്ടും പോളിയോ വാക്സിനേഷനു ശേഷം ഏതാനും കുട്ടികള്‍ മരിക്കുകയുണ്ടായി. അതിനെത്തുടര്‍ന്നായിരുന്നു പോളിയോ വിരുദ്ധസമരം കേരളത്തില്‍ പിന്നെയും ശക്തിയായത്. പത്തനം തിട്ടയിലും ഇതുപോലൊരു സംഭവം ഉണ്ടായി എന്നാണെന്റെ ഓര്‍മ്മ. വയനാട്ടില്‍ ഹരിയും സാജനുമാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്. പോളിയോയുടെ പ്രശ്നങ്ങളെക്കുറിച്ച് സാജന്റെ ഒരു പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാങ്കേതികമായി എനിക്കധികമൊന്നും അറിയില്ല. ഒരുപക്ഷേ ദേവന് കൂടുതല്‍ പറയാന്‍ കഴിഞ്ഞേക്കും...

some information is available here: Vaccines and Media
പോള്‍

Submitted by ചന്ദ്രശേഖരൻ നായർ (not verified) on Mon, 2006-05-22 06:13.

കൂട്ടുകാരെ ഇതുമാത്രമല്ല ഒരു കുട്ടി ജനിച്ചാൽ അമ്മമാർക്ക്‌ പാല്‌ കുറവായിരിക്കും. ഗൈനോക്കോളജിസ്റ്റുകൾ ആദ്യമേ പറയുന്ന ഒരു കാര്യമാണ്‌ പശുവിൻപാൽ കൊടുക്കരുത്‌ ബേബിഫുഡ്‌ തന്നെ കൊടുക്കണം എന്ന്‌. ഇതെല്ലാം സാധാരണക്കാരെ കബളിപ്പിക്കുവാനുള്ള ഒത്തുകളിയുടെ ഭാഗമല്ലെ. പശുവിന്‌ കൊടുക്കുന്ന പിണ്ണാക്കിൽ എക്സ്‌പെലന്റും പാലൂറാനുമുള്ള ഹാർമോണുമാകാം. അതാണല്ലോ സർവസത്തും ഊറ്റിയെടുത്ത പിണ്ണാക്ക്‌ കൊടുക്കുമ്പോൾ പാൽ കൂടുതൽ കിട്ടുന്നത്‌. പണ്ട്‌ പറയുമായിരുന്നു ആട്ടിൻ പാലിന്‌ ഔഷധഗുണമാണെന്ന്‌. ധാരാൾഅം പച്ചിലകൾ കൊടുക്കുന്നതായിരുന്നു കാരണം. ഇതിനെല്ലാം പരിഹാരം വിഷമില്ലാത്ത പാൽ, പഴം, പച്ചക്കറികൾ മുതലായവയാണ്‌. ഒരുവശത്തുകൂടി തരുന്ന കുളമ്പുരോഗത്തിനുള്ള മരുന്ന്‌ പശുക്കളിൽ വേറെ രോഗം വരുത്തുവാനാണെങ്കിൽ എന്തു ചെയ്യും. അടുത്തതായി നമുക്ക്‌ കഴിക്കുവാൻ ജനറ്റിക്കലി മോഡിഫൈഡ്‌ ഫുഡ്‌ വരുന്നുണ്ട്‌. കൊല്ലട്ടെ പിച്ചക്കാശിനുവേണ്ടി ഇഞ്ചിഞ്ചായി കൊല്ലട്ടെ.

Submitted by Devanand (not verified) on Tue, 2006-05-23 03:57.

പള്‍സ്‌ പോളിയോ എന്ന ആഗോള തട്ടിപ്പിനെക്കുറിച്ച്‌ ആധികാരികമായി ഒരു പ്രബന്ധം എഴുതാന്‍ എനിക്കാഗ്രഹമുണ്ട്‌. അംഗീകൃത പ്രാക്റ്റീസിനെ ചോദ്യം ചെയ്യലാകയാല്‍ മെഡിക്കല്‍ രംഗത്തു പ്രവര്‍ത്തിക്കുന്നവരുടെ കാലണ സംഭാവന പ്രതീക്ഷിക്കുന്നില്ല. കിട്ടിയ പുസ്തകങ്ങളും ലേഖനങ്ങളും വച്ച്‌ സ്വന്തമായൊരെണ്ണം തയ്യാറാക്കുന്നുണ്ടേ. ചിന്തയില്‍ തുടങ്ങി പ്രിന്റ്‌ മീഡിയ വരെ അതെത്തിക്കാന്‍ ശ്രമിക്കാം.

ഡോ. ഹരിയെ എനിക്ക്‌ പരിചയമില്ല, റ്റീവീ വാര്‍ത്തയൊട്ടു കാണാനും പറ്റിയില്ല. 2000 ആണ്ടില്‍ തീരേണ്ടിയിരുന്ന പള്‍സ്‌ പോളിയോയുടെ ഒരു സ്റ്റേജ്‌ 2006 മേയ്‌ 21 ആയിരുന്നു! അതിനെ തടയാന്‍ ശ്രമിക്കുകയോ മറ്റോ ഉണ്ടായതിനെ തുടര്‍ന്നാണോ അറസ്റ്റ്‌?

Submitted by chinthaadmin on Tue, 2006-05-23 09:56.

അവര്‍ പോളിയോ കൊടുക്കുന്നതിന്റെ കഴിഞ്ഞ രണ്ട് പ്രാവശ്യമായി തടയുന്നുണ്ട്, വയനാട്ടില്‍. ഇത്തവണയും അതു തന്നെയാവണം അറസ്റ്റിന്റെ കാരണം. നാട്ടിലുള്ള ആരെങ്കിലും ഇതിനെക്കുറിച്ച് അറിയാമെങ്കില്‍ ദയവായി എഴുതുക.

Submitted by aslam (not verified) on Sat, 2010-05-29 14:23.

ഞാന്‍ എന്റെ കുട്ടികള്ക്ക് വാക്സിന്‍ കൊടുത്തിട്ടില്ല ,ഇതുവരെ അലോപ്പതി മരുന്നുകളൊന്നും കൊടുത്തിട്ടില്ല. ഇത് വരെ പ്രത്യേകിച്ച് അസുഖങ്ങളൊന്നും ഇല്ല . പക്ഷെ എന്നെ പലരും വാക്സിന്‍ കൊടുക്കാന്‍ നിര്‍ബന്ധിക്കുന്നു . വാക്സിനേഷനെക്കുറിച്ച് കൂടുതല്‍ അറിയണമെന്നുണ്ട് .അതിന്റെ ഗുണഫലത്തെക്കുറിച്ചും ...