തര്‍ജ്ജനി

അജിത്

Resonance,
അരുളപ്പാട് ദേവീ ക്ഷേത്രത്തിനു സമീപം,
ചേവരമ്പലം,
കോഴിക്കോട് 17
ഫോണ്‍: 94475 40414
ഇ-മെയില്‍: ajit63@gmail.com

Visit Home Page ...

കവിത

വിവാഹ മോചനത്തിന്റെ തലേന്ന്

illustration അടുക്കളയില്‍ ഞങ്ങള്‍
എരിയുന്ന അടുപ്പുകള്‍
ഒന്നില്‍ പ്രഷര്‍കുക്കര്‍
മറ്റേതില്‍ വറചട്ടി

വാക്കൊരു വാക്കത്തി
പഴങ്കഥകളുടെ ഉള്ളി
അരിയുന്തോറുമെരിയുന്നവ

കിടക്കയില്‍ ഞങ്ങള്‍
രണ്ടു തലയിണകള്‍

തോട്ടത്തില്‍ -
വീട്ടിലേക്കു നോക്കുന്ന റോസാപ്പു
വഴിയിലാരെയോ തിരയുന്ന ചെമ്പരത്തി

ഞങ്ങള്‍-
മറ്റൂള്ളവര്‍ക്കു മുന്നില്‍
അടയുമ്പോള്‍ മാത്രമൊന്നാകുന്ന ഗെയിറ്റ്‌
അത്‌ തള്ളിതുറന്ന്
തപാല്‍ക്കാരന്‍ വരുന്നതു കാത്ത്‌
ടെറസ്സില്‍
മനസ്സില്‍ നിന്നു മനസ്സിലേക്കു കൊളുത്തിയ
പിന്നിയ ചരടില്‍
ആറാനിടുന്നു വിഴുപ്പുകള്‍

Subscribe Tharjani |
Submitted by Anonymous (not verified) on Thu, 2006-05-18 16:20.

really good