തര്‍ജ്ജനി

നിരഞ്ജന്‍

നിയതി,
കണ്യാര്‍ പാടം,
ചിറ്റൂര്‍,
പാലക്കാട് 678 101.

ബ്ലോഗുകള്‍
നാളികേരം : http://niranjantg-niranjantg.blogspot.com/
കടുമാങ്ങ : http://namboodiristmarxism.blogspot.com/
ഫോണ്‍ ‍: 9995892109

Visit Home Page ...

കവിത

കൊയ്ത്തുയന്ത്രങ്ങള്‍


ചിത്രീകരണം:കെ. ശശികുമാര്‍"

ഇത് ചാത്തന്‍..
കാരിരുമ്പൊത്ത ചുമല്പരപ്പാകെയും
കന്നിവെയിലിന്‍ തിളക്കമാര്ന്നങ്ങനെ
തോര്ത്തുമുണ്ടിന്‍ മടിക്കുത്തില്‍ നിന്നും
ബീഡി തപ്പി ചെരിഞ്ഞൊന്നു നിന്നും
ആകാശമാകെയും കൊയ്യാനൊരുങ്ങുന്ന
മന്ദഹാസത്തോടരിവാള്‍ത്തലപ്പാല്‍
നെഞ്ചത്തെഴുതിയ കൂലിക്കണക്കുമായ്‌
ഒറ്റയ്ക്ക് പാടവരമ്പത്ത്, പൌരുഷം
പനയായ് നിവര്ന്നവന്‍..ചാത്തന്‍

ഇത് ചിരുത..
കറ്റക്കളത്തിലെ വൈക്കോല്‍പരപ്പില്‍
കത്തിപ്പിടിക്കുന്ന ചന്തമായങ്ങനെ
മുടിയഴിച്ചൊന്നുലച്ചെടുത്തും അലസമായ്
പുകയിലത്തുണ്ടുകൂട്ടി മുറുക്കിയും
ചോന്ന ബ്ലൌസിന്‍ കുടുക്കില്‍ കുരുങ്ങിയ
കതിരില്‍ കുടുങ്ങിയോരാര്ത്തിനോട്ടങ്ങളെ
തുപ്പിത്തെറിപ്പിച്ചകറ്റിയും പുച്ഛിച്ച
പെണ്‍കരുത്തായ് പെരുംകറ്റയേറ്റിയും
പൂമരമായവള്‍..ചിരുത

പനയായ് നിവര്‍ന്നും പൂമരത്തണലായ് നിറഞ്ഞും
നാട്ടുവഴികള്‍ക്കതിരിട്ടു തന്നവര്‍..
കണ്ണീര്‍ കുഴച്ചിട്ട ചേറിലും ചെളിയിലും
വിയര്‍പ്പാല്‍ കുതിര്‍ത്തിട്ട കല്ലിലും മണ്ണിലും
വേരാഴ്ത്തി നിന്നവര്‍..
കരുത്തിന്റെ സാന്ത്വനച്ഛായകള്‍

അവര്‍ക്കായ്..
സമര്‍പ്പിക്കയാണിന്നു കൊയ്ത്തുയന്ത്രങ്ങള്‍
ഞങ്ങള്‍ പേരക്കിടാങ്ങള്‍..ഷോബനും ഷിംലിയും

Subscribe Tharjani |