തര്‍ജ്ജനി

എം. എന്‍. ശശിധരന്‍

മേലെപ്പാട്ട് വീട്,
കാട്ടകാമ്പല്‍ പി.ഒ.
തൃശ്ശൂര്‍ ജില്ല.
പിന്‍ - 680 544
ബ്ലോഗ് : http://otherside-vichaarangal.blogspot.com

Visit Home Page ...

കവിത

ഹിജഡ

ചിത്രീകരണം:കെ. ശശികുമാര്‍"

ഹിജഡ ചത്താല്‍
ശവം കെട്ടി‍വലിക്കും.
ചെരുപ്പ്‌ കൊണ്ടും
ചൂലുകൊണ്ടും തല്ലും.
ശവത്തില്‍ തുപ്പും.

ഇനി ഇങ്ങനെ ജനിക്കരുത്‌.

പിന്നെ,
പാട്ടും നൃത്തവും കൊണ്ട്‌
മരണം കൊഴുപ്പിക്കും,

നീ മരിച്ചതില്‍ ഞങ്ങള്‍ക്ക്‌ സന്തോഷം എന്ന്‌

ശവം മരവിച്ചങ്ങിനെ കിടക്കും.
ജീവിതത്തിന്റെ മരവിപ്പ്‌ മാറിയിട്ടി‍ല്ലെന്ന്‌.

ആയുധവും അഭിനയവും കൊണ്ട്‌
ജനതക്കുമേല്‍ ചാടിവീഴുന്ന
അധിനിവേശക്കാരോട്‌,
ഭരണകൂടങ്ങളോട്‌
എനിക്കിതാണ്‌ പറയാനുള്ളത്‌.

നിങ്ങള്‍ മരിച്ചാലും
മരവിച്ചങ്ങിനെ കിടക്കില്ല.
കടച്ചുണ്ടില്‍‍ ഒരു പരിഹാസവുമായി
മലര്ന്ന‍ങ്ങിനെ കിടക്കും.
ഒരു വൃത്തികെട്ട അശ്ലീലത്തോടെ.

Subscribe Tharjani |
Submitted by M.R.Anilan (not verified) on Sun, 2010-04-04 12:20.

ശക്തം, അതിശക്തം കലഹഭാഷയുടെ കരകവിഞ്ഞൊഴുകല്‍ !