തര്‍ജ്ജനി

സ്മിത മീനാക്ഷി

ദില്ലി
ബ്ലോഗ് : http://smithameenakshy.blogspot.com/

Visit Home Page ...

കവിത

ഉത്സവം

ഒരാള്‍ക്കു് തനിച്ചാഘോഷിക്കാവുന്ന
ഒരേ ഒരുത്സവം മരണമാണു്.
തിമര്‍പ്പുകള്‍, തിളപ്പുകള്‍, താളമേളങ്ങള്‍,
സ്വയം വച്ചുണ്ണുന്ന സദ്യവട്ടങ്ങള്‍,


ചിത്രീകരണം : കെ. ശശികുമാര്‍

അടര്‍ന്നുമാറുന്ന മിന്നല്‍ക്കണ്ണികളില്‍
വിസ്മയത്തിന്റെ വെളുപ്പും
ശൂന്യതയുടെ കറുപ്പും
കളമെഴുതിയാര്‍ക്കുന്നു,
പങ്കിടേണ്ടാത്ത ഉത്സവക്കാഴ്ചകള്‍.

ആരോ തൊടുവിരല്‍ നീട്ടി
നാവിലലിഞ്ഞ ഹരിശ്രീ
മെല്ലെതുടച്ചുമാറ്റുന്നു,
ഒരു തുള്ളിവെള്ളം തുളുമ്പി
അമൃതിന്‍ കടലായ് നിറയുന്നു
ഹാ, ഇനി അമരത്വസിദ്ധികള്‍

കാറ്റിന്റെ നീളന്‍ വിരലുകള്‍
മെല്ലെ തഴുകിയകറ്റുന്നു വേവുകള്‍
വിട്ടുപോകുന്നു സ്പര്‍ശസുഖങ്ങള്‍
ചുംബനപ്പാടുകള്‍, പ്രണയതാപങ്ങള്‍
കുളിരാണു ചുറ്റും, ഇതു ശാന്തിപര്‍വ്വം.

ഇനി ഉത്സവബലി നേരണം,
ദാഹം, വിശപ്പു്, കിതപ്പുകള്‍,
തീരാത്ത കാമമോഹങ്ങള്‍,
ശ്വാസമായ് നേദിച്ച ഹവിസ്സുകള്‍
ഹൃദയരക്തത്തിന്നൊഴുക്കുകള്‍
തിരികെ നല്കുന്നു, മുഴങ്ങുന്നു ശംഖ്.
കഴിയുന്നു പൂജകള്‍..

അമര്‍ന്നു താഴുന്ന ഘോഷങ്ങള്‍
പകലിന്നൊച്ചകള്‍, രാവിന്നീണങ്ങള്‍,
ഒരു കിളിപ്പാ‍ട്ടു കേള്‍ക്കേ കാതു
സ്വരസമൃദ്ധിയില്‍ നടയടയ്ക്കുന്നു,

ഒരു മരണം കൊടിയിറങ്ങുന്നു,
എരിഞ്ഞടങ്ങിയ കനലുകള്‍,
ഇനി ഉത്സവബാക്കികള്‍.

Subscribe Tharjani |
Submitted by grkaviyoor (not verified) on Tue, 2010-03-09 15:03.

വളരെ സത്യമാണ് മരണം എല്ലാത്തിനും ഒടുവില്‍ ഒരു ഉത്സവമാണ്
മരണത്തിനു മണമുണ്ടോ രണത്തിന്റെ ആണോ മരണത്തിനെ മുടുവത്തിനു മരം ആനി വാര്യം ഇത് മുന്നും അടങ്ങി ഇരിക്കുന്നു മരണത്തില്‍ "മ" മാറ്റിയാല്‍ രണം ആയി , "ണ" മാറ്റിയാല്‍ മരമായി
കവിത ഇഷ്ടമായി

Submitted by smitha (not verified) on Wed, 2010-03-10 13:47.

thank you...

Submitted by mydreams (not verified) on Thu, 2010-03-11 11:48.

kavitha kollaam ketto

Submitted by sreekala (not verified) on Mon, 2010-03-22 18:50.

Yes.,
the last celebration
to the ultimate lone way....

good one. dear smitha...

Submitted by M.R.Anilan (not verified) on Sun, 2010-04-04 12:01.

ദാഹം, വിശപ്പു്, കിതപ്പുകള്‍,
തീരാത്ത കാമമോഹങ്ങള്‍,
ശ്വാസമായ് നേദിച്ച ഹവിസ്സുകള്‍
ഹൃദയരക്തത്തിന്നൊഴുക്കുകള്‍
തിരികെ നല്കുന്നു, മുഴങ്ങുന്നു ശംഖ്.
-കവിത വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങള്‍!

Submitted by smitha (not verified) on Mon, 2010-04-05 23:25.

എല്ലാ നല്ല വാക്കുകള്‍ക്കും സ്നേഹപൂര്‍വം നന്ദി പറയുന്നു.