തര്‍ജ്ജനി

പതിവ്‌

illustration ഇന്നു രാത്രിയും
നിന്നോടുള്ള പ്രേമം
എന്റെ സ്വപ്നങ്ങളെ തിന്നു തീര്‍ക്കും.
ലക്കു കെട്ട്‌ തലച്ചോര്‍ ഹൃദയത്തിനു തീ പകരും.
ഇലകളുടെ ഇരുട്ടിനെ ഭേദിച്ച്‌,
പുകയായി നീ എന്നരികത്ത്‌ എത്തും.
പ്രണയമധുരാഗ്നിയില്‍
നീ പിന്നെയും ജനിക്കും.
ഇരുട്ട്‌ ഉണ്ടു വീര്‍ത്ത മഴവില്ലു വിടരും.
മണ്ണിന്റെ തണുപ്പ്‌ കണ്ണോടു ചേരും.
ഒന്നിനും ഒരു തീര്‍പ്പും വേണ്ട..
എനിക്കും നിനക്കും സൂര്യനെ കാണേണ്ട..
എങ്കിലും
എന്റെ പാപചിന്തകള്‍ തീ കൊടുത്ത അരക്കില്ലത്തില്‍ നിന്നും
നീ രക്ഷപ്പെട്ടുവോ..
പിടഞ്ഞു മരിച്ച മെഴുകുതിരികള്‍ മാത്രം എനിക്കു ബാക്കിയാക്കി.
ഗൌരീ...
ഇപ്പോള്‍ ശരിക്കും എനിക്ക്‌ ആത്മഹത്യ ചെയ്യുവാന്‍ തോന്നുന്നു.
ശശികുമാര്‍ കെ
Subscribe Tharjani |
Submitted by Anonymous (not verified) on Sun, 2006-05-07 11:06.

It is better to commit suicide than reading your silly poem

Submitted by Anonymous (not verified) on Mon, 2006-05-08 16:18.

I also feel that. It is better to suicide rather than reading contemporary poems. Poets are saying time has changed. So poetry. But feelings and expressions of human beings are as it is.....

Dont blame us trashing utharadhunikatha kavitha. Vilambi ariyikkathe......arinju vilampu suhruthukale.

The above poem can also be written in understandable way. but it requires poetic talent. That is why we are searching the feet of Madhusoodanan nair to touch in a crowded railway station where Arthavam writers like Rupesh Paul etc relax

Submitted by ആരോ എന്തോ (not verified) on Tue, 2006-05-09 00:59.

താങ്കള്‍ കാലില്‍ തൊട്ടതു കൊണ്ടായിരിക്കും മധുസൂദനന്‍ നായര്‍ കവിതയെഴുത്തു നിര്‍ത്തി. കാലം മാറിയെങ്കിലും വികാരങ്ങളും ആവിഷ്കാരങ്ങളും (അതോ ഭാവങ്ങളോ) മാറിയിട്ടില്ല എന്നു താങ്കള്‍ എങ്ങനെ മനസ്സിലാക്കി? പത്താം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അഭിനവഗുപ്തന്‍ തന്റെ കൃതിയുടെ പീഠികയില്‍ തന്നെ പറഞ്ഞു, പഴയകാലത്തിന്റെ ആവിഷ്കരണ സമ്പ്രദായങ്ങള്‍ പോരാ പുതിയ ജീവിതം ആവിഷ്കരിക്കാനെന്ന്..
നമുക്കു മനസ്സിലാവുന്നതു മാത്രമാണ് രചന എന്നു വിചാരിക്കുന്നതാണ് രോഗം. കവിത മനസ്സിലാക്കാന്‍ സച്ചിദാനന്ദന്റെ ഒരു ലേഖനമുണ്ട്, അര്‍ത്ഥവും ധ്വനിയും. കുറഞ്ഞപക്ഷം അതെങ്കിലും ഒന്നു വായിച്ചു നോക്ക്. കവിത എന്താണെന്നും എങ്ങനെയാണ് അതു താങ്കളുടെ സംസ്കാരത്തിന്റെ ഭാഗമാവുന്നതെന്നും മനസ്സിലാക്കാന്‍. അല്ലാതെ യേശുദാസിന്റെ പാട്ടുകേട്ട് നിര്‍വൃതികൊള്ളുന്നതുപോലെ അര്‍ത്ഥമോ ആശയമോ ഒന്നും ബാധകമാവാതെ ആസ്വദിക്കാം എല്ലാ കവിതകളും എന്നു വിചാരിക്കുന്നതു ആനമണ്ടത്തനം.
ഉദാ : ‘പേരിനും പേരച്ചമായ നാലക്ഷരക്കൂറിനും നമ്മെ പകരം കൊടുത്തവര്‍‘ (ഭാരതീയം) പലപ്രാവശ്യം കാസെട്ട് ഇട്ട് കേട്ട വരികളായിരിക്കുമല്ലോ... ഇതൊന്നു വിശദീകരിച്ചു തരാമോ..കാളിദാസന്റെ കാലത്തു നിന്നും മാറാത്ത വല്ല ഫീലിംഗ്സും എക്സ്പ്രഷനും ഉണ്ടോ എന്നറിയാനാ.....

Submitted by Anonymous (not verified) on Tue, 2006-05-09 10:10.

I know this AARO ORAL is Suni Krishna himself. Can you write a single line in pace of Madhusoodanan Nair. Mathebhathinte mukalil kashtichiitu athimahathyam kamshikkaruthu. Lakshkanakkinu kayasadakarude chethanayil thamboolam thupparuthu. Muni sama kavya bimbangale kali aaaki McDowel pada prayogathinte lahari sukham ningal arinjoloooooooo...Pakshe there are mass.........who want to absorb literature.

Ahankaram nirthu mashey..........oru cheru punchiriyode kalathey kaaanan shramikkoooooooo. allenkil chatha kavithayude shavapettiyil avasaana ani adikumpozhum, shavadaahathinu vannavare ningal viddikooshmandangal ennu vilikkum......athu njangalku ariyam....

Pinne perinum peracham ayaaa..............(The invasion of globalisation is clearly mensitoned in these lines..Bharatham changed to INDIA. and for this our leaders and govt gives our country to invaders................)

Anyway I am ending this samvaaadam...............

I personally like Sunil krishanan...But we want something digestable from him.........Not to hurt personally....
BYE

Submitted by jayesh (not verified) on Tue, 2006-05-09 15:43.

utharadhunika ezhuthukaare angine atachu aakshepikkanda. pala mahanmarum paryan matichathu puthiya ezhuthukaar dhairyapurvam parayunnundu. pinne avatharanathile lalithavalkaranam thanneyaanu ippol natakkunnathu. athu manassilaakkan sadhikkaaththathil ezhuthukaare kuttam paranjittu kaaryamilla. kututhal vaayichum chinthichum svayam uyaraan nokkuka

Submitted by സുനില്‍ കൃഷ്ണന്‍ (not verified) on Tue, 2006-05-09 15:59.

പ്രിയ അനോണീ,

ഖേദിക്കുന്നു, ഇങ്ങനെയൊക്കെ വായിക്കേണ്ടി വരുന്നതില്‍. തെറ്റിധാരണ ഇത്രമേല്‍ ഒരാള്‍ക്ക്‌ ഉണ്ടാവുമ്പോള്‍ അതിന്റെ പേര്‌ മറ്റെന്തോ ആണ്‌.

സ്വന്തം മുഖത്തിനുമേല്‍ കരിക്കലം കമഴ്ത്തി നിന്നിട്ട്‌ താങ്കള്‍ എന്താണ്‌ ഈ വിളിച്ചു പറയുന്നത്‌? ഇതിന്റെ പേര്‌ സംവാദമെന്നാണോ? ആശയങ്ങളെ ആശയങ്ങള്‍ കൊണ്ട്‌ നേരിടൂ. അല്ലാതെ ശ്രീ മധുസൂധനന്‍ നായര്‍ ചുള്ളിക്കാടിനെപ്പോലെ എഴുതൂ ചുള്ളിക്കാട്‌ കുമാരനാശാനെപ്പോലെ എഴുതൂ എന്നെല്ലാം പറയുന്നത്‌ എന്തിന്റെ ഇല്ലയ്മയാണന്ന് താങ്കള്‍ക്ക്‌ അറിയില്ലെങ്കിലും വായിക്കുന്നവര്‍ക്ക്‌ ബോധ്യമാവുന്നുണ്ട്‌.

ഞാന്‍ എഴുതിയതെല്ലാം എന്റെ പേരില്‍ തന്നെ ഇവിടെയുണ്ട്‌. എവിടെയാണ്‌ ഞാന്‍ അഹങ്കാരിയായി സംസാരിച്ചത്‌ എന്ന് കാണിച്ചുതരൂ. ഞാന്‍ എഴുതിയതെല്ലാം പിന്‍വലിക്കാന്‍ തയ്യാറാണ്‌.(ഇത്‌ ആ പഴയ തന്ത്രമല്ലേ, അനഭിമതം പറയുന്നനെ അഹങ്കാരിയാക്കി പുറത്താക്കുന്ന സ്മാര്‍ത്ത തന്ത്രം)

'ആരോ എന്തോ' എന്ന പേരില്‍ എഴുതിയത്‌ ഞാനല്ല. കരിക്കലം കമഴ്ത്തിയും പരകായപ്രവേശം ചെയ്തും എനിക്കാരെയും വഞ്ചിക്കാനില്ല. 'അനോണി"യായ താങ്കള്‍ക്ക്‌ അങ്ങനെ തോന്നിയതില്‍ എനിക്ക്‌ ഒട്ടും അതിശയമില്ല.

'ആരോ എന്തോ' എഴുതുന്ന അഭിപ്രായങ്ങളോട്‌ യോജിപ്പുണ്ട്‌ എന്നത്‌ നേര്‌.

ആശയസമ്പുഷ്ടമായ, അര്‍ത്ഥപൂര്‍ണ്ണമായ സംസാരത്തിന്‌ ഞാന്‍ ഇനിയും സന്നദ്ധനാണ്‌. പക്ഷേ താങ്കള്‍ അതിന്റെ സാദ്ധ്യതയും നശിപ്പിച്ചുകളഞ്ഞുവല്ലോ..

Submitted by kaviam@rediffmail.com (not verified) on Tue, 2006-05-09 16:48.

Mr Sunil Krishnan,

Please be quite. Do not be a vacant pot. I think you people, all poets in this bloody page are mad with name and fame. Show some courtesy. We have to improve our behaviour first. Then come forward with poetry and revolutions. Why sunil krishnan is interfering everytime in this mess i dont know.. Do you want to show your scholarship or you want to fight for yourself???/ Here its not cultural discussions. Its only 3rd class bargains.

Its all the fate of Our Malayalam and people.

May God bless you.

Submitted by Anu (not verified) on Tue, 2006-05-09 18:35.

suhruthukkale,
kavitha vayikkaanum ezhuthanum ellavarkum Oro aaswadana nilavaram und. It may not be possible for me to enjoy what others do. If one person doesn't like some poem, it doesn't mean it's very bad. The best thing to do is read those which suits to you. But don't criticise or be prejudiced on a poem or any other attempt. Mathewmatavum batan bosum mikacha sahithyakaranmaaranenn parayukayum khasakinte ithihasam manasilavilenn parayukayum cheyyunnavar avark ishtapettath vayichotte. Namovakam.
Anu

Submitted by സുകു (not verified) on Tue, 2006-05-09 19:52.

അല്ല കാവ്യം, സുനില്‍ കൃഷ്നാ‍്ണ് എന്ന്‌ സംശയിക്കുന്നതായി ഒരാള്‍ എഴുതിയത്‌ മുകളില്‍ കണ്ടില്ലേ? അതിന് മരുപടിയല്ലേ അദ്ദേഹം പറഞത്? പിന്നെ മിണ്ടാതിരിക്കാന്‍ പറയുന്നതിനെന്തര്‍ഥം? -സുനില്‍കുമാര്‍-

Submitted by Anonymous (not verified) on Tue, 2006-05-09 22:14.

അയ്യേ അനോനി ഞാനാണ് ആരോ എന്തോ. സുനിലല്ല.. ഭാഷ കണ്ടാലും തിരിച്ചറിയാന്‍ മനുഷന്മാര്‍ക്ക് പറ്റില്ല എന്നു വച്ചാല്‍ ഇവരാണ് കവിതയെപറ്റിയും ഉത്തരാധുനികതയെപ്പറ്റിയുമൊക്കെ തട്ടിമൂളിക്കുന്നത്! ആള്‍ക്കൂട്ടത്തില്‍ നിന്നു വിളിച്ചുകൂവുന്നവന് മുഖം വേണ്ട.. അതുകൊണ്ടാണ് ഈ പേര്..ഇവിടെ പ്രത്യക്ഷപ്പെട്ടിരിക്കുന്ന കവിതകള്‍ ലോകോത്തരം എന്നു വാദിക്കാനല്ല മറുപടികള്‍ എഴുതുന്നത്. മറിച്ച് കവിതയുടെ ബാലപാഠം പോലും മനസ്സിലാക്കാതെ തനിക്കെല്ലാം അറിയാം എന്നു തട്ടിമൂളിക്കുന്നവര്‍ വീണ്ടു വിചാരത്തിനു തയ്യാറായിക്കോട്ടെ എന്നു വച്ചിട്ടാണ്. കിം ഫലം! വികാരം കൊണ്ടാല്‍ പ്രബുദ്ധതയായി എന്നു വിചാരിക്കുന്നവരാണ് നാട്ടില്‍ കൂടുതല്‍! സംസാരിക്കും പക്ഷേ ഒന്നും കേള്‍ക്കില്ല...

Submitted by annyan (not verified) on Thu, 2006-05-18 13:25.

it is dangerous to you people who are telling anything about anything with out understanding.
BE CAREFUL