തര്‍ജ്ജനി

പിന്നെയും...

"ഇനി എന്നു കാണും...?"
വിളറിയ വിരല്‍ത്തുമ്പില്‍ അവള്‍ വെറുതെ മുറുക്കിപ്പിടിച്ചു. മറുപടി പറയാനില്ലാത്തത്‌ അയാളെ നന്നായി കുഴക്കുന്നുണ്ടായിരുന്നു.

"ഒന്നും പറഞ്ഞില്ല..."
അവള്‍ പിന്നെയും... നീളന്‍ കണ്ണുകള്‍ നിറയെ പ്രതീക്ഷകള്‍... അയാള്‍ക്ക്‌ അവളെ നോക്കാനുള്ള ശക്തിയില്ലായിരുന്നു.

"അറിയില്ല.... യാത്രകള്‍ മടങ്ങിയെത്താനെന്തെങ്കിലും ബാക്കിയാക്കുന്നെങ്കില്‍... മണല്‍ക്കാടുകള്‍ എന്നെ പൂഴിക്കുള്ളിലേക്ക്‌ വലിച്ചെടുക്കാതിരുന്നെങ്കില്‍..."

അയാള്‍ മുഴുമിച്ചില്ല. അവള്‍ നിറം മങ്ങിത്തുടങ്ങിയ തട്ടത്തിനുള്ളില്‍ നിറയുന്ന കണ്ണുകള്‍ ഒളിപ്പിച്ചു. കണ്ട്‌ കൊതി തീരും മുമ്പേ.. ഒന്നു നിന്നെന്നു തോന്നും മുമ്പേ...

ട്രെയിന്‍ പതിയെ നീങ്ങിത്തുടങ്ങി. അയഞ്ഞു പോകുന്ന വിരലുകളില്‍ അള്ളിപ്പിടിക്കാന്‍, തിരിച്ചു വിളിക്കാന്‍ കഴിഞ്ഞെങ്കിലെന്ന്‌ അവള്‍ വെറുതെ മോഹിച്ചു.

Submitted by സുനില്‍ കൃഷ്ണന്‍ (not verified) on Wed, 2006-04-19 23:22.

അടരുവാന്‍ വയ്യ....
അടരുവാന്‍വയ്യനിന്‍ ഹൃദയത്തില്‍
‍നിന്നേതുസ്വര്‍ഗം വിളിച്ചാലും .......
ഒടുവില്‍ നിന്നാത്മാവി........
(വി.മധുസൂദനന്‍ നായര്‍)

Submitted by അലവലാതി കമന്റ് (not verified) on Thu, 2006-04-20 11:18.

ഇതാ പറഞത്‌ അനുഭവത്തില്‍നിന്നേ എഴുതാവൂ ന്ന്‌.....അപ്പോ കണ്ടില്ലേ നന്നായി...

Submitted by chinthaadmin on Fri, 2006-04-21 20:32.

പറയാന്‍ മറന്നു പോയി.. ഇത് 3rd anniversary പോസ്റ്റായിരുന്നു. നന്ദി, ഇത്രനാളും സഹിച്ചതിന്!!!