തര്‍ജ്ജനി

അസ്മോ പുത്തന്‍ചിറ

ഫോണ്‍: 00971 50 6167890
e-mail:asmoputhenchira@yahoo.com

Visit Home Page ...

കവിത

ദുബായ് ഒരാളെ വായിക്കുന്നു

(ജബ്ബാരിക്കയ്ക്ക്)

പുതുമഴ
കടന്നുപോയ
നയ്ഫ് റോഡിന്റെ
നിശ്വാസം.

പറയാത്ത
പരിഭവങ്ങളില്‍
തുളുമ്പാത്ത
പ്രകടനം

പതറാതെ
നിശ്ചയങ്ങള്‍ക്കു്
മറക്കാത്ത
സാന്നിദ്ധ്യം.

വിയര്‍പ്പാറ്റാതെ
കുടിനീരിറക്കാതെ
ചടുലവേഗത്തില്‍
പരിഹാരം.

മുഖപടമില്ലാതെ
മറുവാക്കിന്‍
പടവുകള്‍ കയറും
സംവാദം.

സമരസപ്പെടാത്ത
തെറ്റുകള്‍ക്കു മുകളില്‍
വിജയം വരിച്ച
സൌഭാഗ്യം.

മായാത്ത ചിരിയുടെ
മുറ്റം നിറയെ
തോരാതെ പെയ്യുന്ന
വാത്സല്യം.

ഉറക്കെ ഓര്‍മ്മയില്‍
കത്തിപ്പടരുന്ന
സൌഹൃദത്തിന്റെ
സുഗന്ധം.

Subscribe Tharjani |
Submitted by Rehna Khalid (not verified) on Thu, 2010-02-11 09:05.

Jabbarikkaye nerittarillenkilum kettittunt.Manoharamaaya oru thrimana chithram poleyulla varikal.

Submitted by musthaq ahmed (not verified) on Thu, 2010-02-11 19:15.

I wonder whether such highly individualised gulf ennangal without general perception become worthy subjects for poetry .

Submitted by Anonymous (not verified) on Sat, 2010-02-20 19:13.

nalla .kavitha mashe..

Submitted by പാവപ്പെട്ടവന്‍ (not verified) on Tue, 2010-02-23 03:34.

വളരെ നല്ലൊരു കവിത വായിച്ചു

Submitted by V P Gangadharan (not verified) on Sat, 2010-03-06 09:12.

ഇതു വായിച്ചപ്പോള്‍,
ഊഷര ഭൂമിയില്‍ ചിനുങ്ങിപ്പെയ്യുന്ന മഴയുടെ കുളിരും ചൂരും ആരും അറിയാതെ പോകുന്നതിലുള്ള ആശങ്കയോടെ, മനസ്താപത്തോടെ എനിക്ക്‌ ഈ രചയിതാവിനെ അനുമോദിക്കാന്‍ തോന്നി.
ചിത്രകാരന്‍ തികച്ചും നീതി പുലര്‍ത്തി.
- വി. പി. ഗംഗാധരന്‍ (സിഡ്നി)

Submitted by kichu (not verified) on Sun, 2010-03-07 12:13.

എന്നുമുണ്ടാകട്ടെ ഇത്തരം സൌഹൃദങ്ങള്‍..
നല്ല കവിത.

Submitted by നജൂസ് (not verified) on Sun, 2010-03-07 20:50.

ജബ്ബാരിക്കയെ കുറെയതികം കേട്ടിട്ടുണ്ട്‌, കണ്ടിട്ടുമുണ്ട്‌. ഇപ്പോഴൊന്ന് തൊട്ടു.
നന്ദി