ഒരുകാതമെങ്കിലും വെറുതേ നടക്കുവാന്‍
അറിയാതെയാകിലും വേദനിപ്പിച്ചീടുവാന്‍
മൊഴിമാറ്റമില്ലാത്ത മൌനവുമായി നമ്മള്‍
ഇല വീണ വഴിയേ പതിയെ നടന്നു.
ഓര്‍ത്തുപോയൊരു വേള..
ഒരുമിച്ചു മടങ്ങവയ്യല്ലോ
ഇനിയേതു വഴിയിലും ഒത്തുച്ചേരില്ലല്ലോ...
നിഴലും പരസ്പരം വഴിമാറിടുന്നു.
വെറുതെയാണെങ്കിലും മിഴികളിടയുന്നു
ഉള്ളിലെചില്ലു വാതിലുകളടയുന്നു
പരസ്പരം ചിരിക്കുവാനറിയാതെ നമ്മള്‍
പകലിന്റെയോരത്ത് വൃഥാ കരഞ്ഞിരിക്കുന്നു.
ഒരു കാതമേയുള്ളു നീയെന്‍ തുണയായിനി,
അറിയാം...
ഇരുള്‍മൂടും ഇനിയീ വഴിയില്‍
തനിയേ ഞാന്‍ മടങ്ങുമ്പോള്‍.
|
hi
nice poem
bu this can be added in light musical song section
cheers
Kudos!!!!
Padmaji, keep it up.... all the best!!!