തര്‍ജ്ജനി

പുസ്തകം

കേരളകമ്യൂണിസവും വാര്‍ത്താരചനയും

മാദ്ധ്യമപ്രവര്‍ത്തകനും കഥാകൃത്തുമായ ഇ.വി.ശ്രീധരന്റെ പതിനൊന്നു് ലേഖനങ്ങളുടെ സമാഹാരം. ആനുകാലികവിഷയങ്ങളെ ആധാരമാക്കി എഴുതി വാരികകളിലും മറ്റുമായി പ്രസിദ്ധീകരിച്ചവയാണു് ഇവ. വിഷയം മുഖ്യമായും കേരളത്തിന്റെ രാഷ്ട്രീയം തന്നെ. അതില്‍ മുഖ്യം കമ്യൂണിസത്തിന്റെ ആദര്‍ശവ്യതിചലനവും. പൊതുസമൂഹത്തിന്റെ ഉത്കണ്ഠകള്‍ക്കു സ്വരം നല്കുന്നവയായി ഓരോ വായനക്കാരനും ഈ ലേഖനങ്ങള്‍ അനുഭവപ്പെടും. ഋജുവും കുറിക്കുകൊള്ളുതുമായ പ്രതിപാദനം ഇ.വി.ശ്രീധരന്റെ ലേഖനങ്ങളുടെ മുഖമുദ്രയാണു്.
എന്‍. ആര്‍. എസ്. ബാബുവിന്റെ ആമുഖലേഖനം.
കേരളകമ്യൂണിസത്തിന്റെ പ്രശ്നങ്ങള്‍
ഗ്രന്ഥകര്‍ത്താവ് : ഇ. വി.ശ്രീധരന്‍
തൊണ്ണൂറ്റിയാറു് പുറങ്ങള്‍
വില 80 രൂപ
പ്രസാധനം : അല്‍ക്ക പബ്ലിക്കേഷന്‍സ്, തിരുവനന്തപുരം 24
മാദ്ധ്യമപഠനം സര്‍വ്വകലാശാലാതലത്തില്‍ വ്യാപകമായിട്ടുണ്ടെങ്കിലും ഈ പഠനമേഖലയില്‍ വിദ്യാര്‍ത്ഥികള്‍ക്കു് സഹായകമായ പുസ്തകങ്ങള്‍ കുറവാണു്. മാത്യു.ജെ. മുട്ടത്തിന്റെ പുസ്തകം വിദ്യാര്‍ത്ഥികള്‍ക്കും പൊതുവായനക്കാര്‍ക്കും ഒരു പോലെ താല്പര്യം ജനിപ്പിക്കും വിധം വിഷയം കൈകാര്യം ചെയ്യുന്നു. സൈദ്ധാന്തികകാര്യങ്ങളേക്കാള്‍ പ്രായോഗികവിഷയങ്ങളാണു് ലേഖകന്‍ ഈ പുസ്തകത്തില്‍ പ്രതിപാദനത്തിനു് തെരഞ്ഞെടുത്തിരിക്കുന്നതു്. മാദ്ധ്യമവിദ്യാര്‍ത്ഥി എന്ന നിലയില്‍ തനിക്കു ലഭിച്ച പാഠങ്ങള്‍ ഗ്രന്ഥകാരനു് സവിശേഷമായി പ്രയോജനപ്പെട്ടിട്ടുണ്ടു്. അതു പോലെ അദ്ധ്യാപകന്‍ എന്ന നിലയിലുള്ള തന്റെ അനുഭവസമ്പത്തും.
വാര്‍ത്തകള്‍ എഴുതുമ്പോള്‍
ഗ്രന്ഥകര്‍ത്താവു് മാത്യു. ജെ. മുട്ടത്ത്
അമ്പത്തെട്ട് പുറങ്ങള്‍
വില മുപ്പത്തിയഞ്ച് രൂപ
പ്രസാധനം പാപ്പിറസ് ബുക്സ്, കോഴിക്കോട് 4
Subscribe Tharjani |