തര്‍ജ്ജനി

സുജീഷ് നെല്ലിക്കാട്ടില്‍

ബ്ലോഗ്: www.sujeesh.blog.com
ഇ - മെയില്‍ : sujeeshnm92@gmail.com

Visit Home Page ...

കവിത

സവാള

ഓരോ പാളിയായടര്‍ത്തിയടര്‍ത്തി
ഒടുവില്‍ മരണശൂന്യതയിലേക്ക്
ഒളിച്ചോടുന്ന ജീവിതം കണക്കെ,
വിസര്‍ജ്ജ്യക്കുഴിയില്‍ കിടന്നു,
തളിര്‍ത്തു, വളര്‍ന്നു, പിന്നെ
വില്പനച്ചരക്കാകും പെണ്ണായ്
വീ(നാ)ടുകടത്തപ്പെടുന്നു, അടുക്കളയിലേക്ക്.

കത്തിയാലവളെ അരിഞ്ഞീടുമ്പോള്‍
കരയാറുണ്ട് നാം, നാം പോലുമറിയാതെ
മരണം മറന്ന മന:സാക്ഷിയുടെ കണ്ണുനീര്‍.

Subscribe Tharjani |