തര്‍ജ്ജനി

ഹേനാ രാഹുല്‍

തപാല്‍ വിലാസം: 557, Hesseman Street, PO.Box. 1524, Holly Hill, SC.29059 USA.
ഫോണ്‍:001-803-348-3991
ബ്ലോഗ്: www.henarahul.blogspot.com
ഇ മെയില്‍ : henarahul@gmail.com

Visit Home Page ...

കവിത

യുദ്ധം ഗര്‍ഭം ധരിക്കുന്ന അമ്മ / അമേരിക്ക

ലോകം മുഴുവന്‍ പറയുന്നുണ്ട്, പുതുവര്‍ഷം പലതും കൊണ്ടുതരുമെന്ന് !
അങ്ങിനെയെങ്കില്‍ എന്റെ ജീവിതത്തില്‍ എത്രയെത്ര അത്ഭുതങ്ങള്‍ സംഭവിച്ചേനെ...........
ഡിസംബറിന്റെ തെമ്മാടിത്തണുപ്പില്‍ ഇതൊക്കെ ആലോചിച്ച്
പുതപ്പിലും ഇളംചൂടിന്‍ പരപ്പിലും.............
എന്റെത് യുദ്ധങ്ങളുടെ അമ്മവീടാണ്.
പന്നികളെപ്പോലെ അത് ഗര്‍ഭം ധരിക്കുന്നു,
തുരുതുരാ പ്രസവിക്കുന്നു,
പീരങ്കിയുടെ പൌരുഷങ്ങളായി അത് വളരുന്നു.
ഇവിടുത്തെ രാഷ്ട്രീയക്കാര്‍ ഒറ്റക്കണ്ണന്മാരാണ്
നീതിയിലേക്കുള്ള രണ്ടാം കണ്ണും ഹൃദയത്തിലേക്കുള്ള മൂന്നാം കണ്ണും
അവര്‍ക്കില്ല.
അവര്‍ മനുഷ്യന്റെ ഭാഷ സംസാരിക്കുന്ന ഹിറ്റ്ലര്‍മാരാണ്,
തമാശക്കാരായ കശാപ്പുകാരാണ്.
പകല്‍സ്വപ്നങ്ങളില്‍ എന്റെ വിരുന്നുകാര്‍ അവരാണ്,
മയക്കത്തിലേക്ക് വീഴുന്ന ഓരോ പകലും എന്നെ നിസഹയയാക്കും.
പൊടിക്കാറ്റില്‍ കുട്ടികളെ മാ‍റത്തടക്കിയും വലിച്ചിഴച്ചും
മരുവില്‍ പൂഴ്ന്നകാലുകള്‍ നിവര്‍ത്തിയെടുത്തും ശൂന്യതയിലേക്ക് പലായനം ചെയ്യുന്ന ഒരമ്മയെ എന്നും കാണാറുണ്ട്,
എന്റെ നിശാസഞ്ചാരങ്ങളില്‍............
ഡിസംബറിന്റെ ശൈത്യത്തില്‍ തീക്കട്ട പോലെ നീ
അരികിലുള്ളപ്പോള്‍ ജനുവരിയിലേക്ക് ഞാനെന്തിനുണരണം.

Subscribe Tharjani |
Submitted by smitha (not verified) on Thu, 2010-02-11 09:46.

“നീതിയിലേക്കുള്ള രണ്ടാം കണ്ണും, ഹൃദയത്തിലേക്കുള്ള മൂന്നാം കണ്ണും...“
മനോഹരമായിരിക്കുന്നു... എത്ര ഡിസെംബെറുകള്‍ കടന്നു പോയാലും എത്ര ജനുവരികള്‍ കടന്നുവന്നാലും ഹേനയുടെ സ്വപ്നങ്ങളില്‍ കവിതയും കവിതകളില്‍ സ്വപ്നങ്ങളും ഉണ്ടാകും , ആശംസകള്‍...

Submitted by sadik (not verified) on Tue, 2010-05-25 16:43.

hena, recently i read u r poetry which one published in mathrubhumi 2008 DEC 21, i like very much it