തര്‍ജ്ജനി

വിശ്വനാഥന്‍ വടയം

തീര്‍ത്ഥം,
വടയം,
കക്കട്ടില്‍-
പിന്‍ 673518 കോഴിക്കോട് ജില്ല.
ഫോണ്‍ -04962589018,
9846896235

Visit Home Page ...

കഥ

രണ്ടു് മിനിക്കഥകള്‍

ചിത്രീകരണം:സുരേഷ് കൂത്തുപറമ്പ്

ശേഷിപ്പ്

മിന്നല്‍ വേഗത്തില്‍ ബൈക്ക് പറത്തുന്ന ഗിരിധരന്‍ എല്ലാവര്‍ക്കും അത്ഭുതമായിരുന്നു.
ആളുകള്‍ വാഴ്ത്തിയപ്പോള്‍ ഗിരിധരനില്‍ ആത്മവിശ്വാസത്തിന്റെ നിറനിലാവ്............
ഒടുക്കം, തെന്നിത്തെറിച്ച ബൈക്കില്‍നിന്ന് ഉയര്‍ന്നു പൊങ്ങിയ ഗിരിധരന്‍
നക്ഷത്രക്കുഞ്ഞുങ്ങള്‍ക്കിടയിലൂടെ നീലമേഘക്കൂടുകളും തുളച്ച് എങ്ങോ അപ്രത്യക്ഷമായി.
അനാഥമായ ബൈക്ക് ഗിരിധരനെ പിന്തുടരാനാവാതെ,നിലത്തു വീണ് തലതല്ലിക്കരഞ്ഞു


ചിത്രീകരണം:സുരേഷ് കൂത്തുപറമ്പ്

അവള്‍

വിശന്നു കരയുന്ന കുഞ്ഞിനായ് അവള്‍ കണ്ണീരിന്റെ ഉപ്പു ചേര്‍ത്ത കഞ്ഞി നല്കി.

പിന്നെ,ഇരുട്ടിന്റെ ആഴങ്ങളിലേക്ക് വഴുതിയിറങ്ങി.

അപ്പോള്‍, അവള്‍ ശരീരത്തില്‍ പൂശിയ സുഗന്ധ ലേപനങ്ങള്‍ക്ക് ചീഞ്ഞളിഞ്ഞ ശവത്തിന്റെ ഗന്ധമായിരുന്നു.........!

Subscribe Tharjani |
Submitted by sabu (not verified) on Wed, 2010-02-24 03:56.

മനോഹരമായിരിക്കുന്നു ! ഭാവുകങ്ങള്‍ !