തര്‍ജ്ജനി

മഴ

കറുത്തിരുണ്ട ആകാശം.
പതിയെ പെയ്യുന്ന മഴ.
മൂടിപ്പുതച്ചുറങ്ങാന്‍ ഇതിലും നല്ല സമയം വേറെയില്ല.
അവധി ദിവസങ്ങളെല്ലാം മഴയില്‍ കുതിര്‍ന്നു പോയിട്ടും
മനസ്സില്‍ പരിഭവങ്ങളില്ല.
ഈ ദിവസങ്ങളെല്ലാം അവധിയായിരുന്നെങ്കില്‍....

ഓരോ മഴയും പുതിയ അറിവുകളാണ്‌.
മഴയുടെ തണുപ്പിന്‌
മഞ്ഞിന്റെ തണുപ്പിനേക്കാള്‍
സ്വാസ്ഥ്യം തരാന്‍ കഴിയുന്നതെന്താണ്‌?
മഴയിലേയ്ക്ക്‌ നോക്കിയിരിക്കുമ്പോള്‍
ഒരു ധ്യാനത്തിലെന്നപോലെ
മനസ്സ്‌ പതിയെ സ്വസ്ഥമാകുന്നു.

വാക്കുകള്‍ കൊണ്ട്‌ പിടിച്ചടക്കാന്‍
കഴിയാത്തതെന്തോ മഴയിലുണ്ട്‌.
വിവരണാതീതമായൊരു സുഖം.
കാഴ്ചയിലേയ്ക്ക്‌ ഇറങ്ങിവരുന്ന
ഓരോ മഴത്തുള്ളിയും
ആരുടെ സ്വപ്നമാണ്‌?

മഴ,
പിന്നെയും മഴ,
ഖസാക്കിലെ വെളുത്ത മഴ.
ഞാന്‍ നനയാതെ നനയുന്ന മഴ

Submitted by സ്നേഹിതന്‍ (not verified) on Fri, 2010-08-20 16:20.

താങ്കളുടെ കവിത എന്നെ ഭൂതകാല ഓർമ്മകളിലേക്ക് കൊണ്ടു പോയി....
വളരെ നല്ല കവിത.....

Submitted by Anonymous (not verified) on Thu, 2010-09-30 10:27.

താങ്കളുടെ വാക്കുകളിലൂടെ ഞാന്‍ എന്റെ കുട്ടിക്കാലം കണ്ടു......... നഷ്ടപ്പെട്ടുപോയ ഒരു പിടി നല്ല നാളുകള്‍ ......... ഇപ്പോള്‍ തിരക്കില്‍ തിരിയുന്ന ലോകത്തിനു് മഴ ഒരു ഭാരം പോലെ ....

Submitted by vidya (not verified) on Sat, 2010-10-16 19:26.

അതെ മഴ ഈശ്വരന്റെ വരദാനമാണ്.. എക്കാലവും ഓര്‍ത്തുവെക്കാന്‍ അദ്ദേഹത്തിന്റെ കവിത...

Submitted by Nandhulal (not verified) on Sun, 2015-05-17 12:39.

ഓരോ മഴക്കാലവും മനുഷ്യന്റെ പഴയകാല ഓര്‍മ്മകളിലേക്കാണ് പെയ്തിറങ്ങുന്നത്...

മഴ കോരിച്ചൊരിയുന്ന ഈ വേളയില്‍ ഞാൻ പറയാൻ ആഗ്രഹിക്കുന്ന ചിന്തകൾ ഒരു കവിതയിലൂടെ എനിക്ക് വായിക്കാൻ തന്നതിന് ഒരായിരം അഭിനന്ദനങ്ങൾ