തര്‍ജ്ജനി

യാത്രകള്‍, മടക്കം

ഒടുവില്‍ ഞങ്ങള്‍ നാട്ടില്‍ തിരിച്ചെത്തി. ഇവിടെ ഹൈദരാബാദിലെ വേനലിലേക്ക്‌ കാലെടുത്തു വയ്ക്കുമ്പോള്‍, കൊതിയൂറുന്ന ബിരിയാണിയുടെ മണം പാറിയെത്തുമ്പോള്‍, പൊടിയും ചെവി തുളയ്ക്കുന്ന ഹോണടികളും രാവിലെയുള്ള യാത്രകളില്‍ നിറയുമ്പോള്‍ തിരിച്ചെത്തിയെന്ന്‌ ഉറപ്പാകും. ഒരു മടക്കയാത്രയ്ക്കുള്ള തയ്യാറെടുപ്പുകള്‍ ഇവിടെ നിന്നും യാത്ര തുടങ്ങുമ്പോള്‍ തന്നെ തുടങ്ങിയിരുന്നു. തീര്‍ച്ചയില്ലാതിരുന്നത്‌ എന്ന്‌? എപ്പോള്‍? എന്നുമാത്രം. ഇപ്പോള്‍ ഒരു നീണ്ട അലച്ചിലിന്‌ അവസാനമായെന്ന് തോന്നുന്നു. പറഞ്ഞറിയിക്കാന്‍ പറ്റാത്തൊരു ശാന്തത.

ഇനി പതിവുകളിലേക്ക്‌ മടങ്ങാം. കാലം, ദേശം, സമയം, കാഴ്ച്ചകളുടെ നിറം ഒക്കെ മാറിയെങ്കിലും ക്യുബിക്കിളുകളില്‍ ജീവിതം പഴയതു പോലെ!

Submitted by അനില്‍ (not verified) on Mon, 2006-03-06 11:12.

കണ്‍ഫ്യൂഷനായല്ലോ പോളേ.
ഹൈദരാബാദീന്ന് ഇനിയും എങ്ങോട്ടെങ്കിലും പോകുന്നുണ്ടോ?

Submitted by കലേഷ് (not verified) on Mon, 2006-03-06 16:16.

അടുത്ത മേജര്‍ അവസരം (ഓഫര്‍) വരുന്നതുവരെ ഹൈദരാബാദില്‍ തുടരൂ പോള്‍!
അതുവരെ നാട്ടില്‍ ഒരു ബ്രേക്ക്!

Submitted by chinthaadmin on Mon, 2006-03-06 19:58.

അനിലേ,
ഞങ്ങള്‍ നേരത്തെ ഹൈദരാബാദിലായിരുന്നു. തിരിച്ചിവിടെത്തന്നെയെത്തി. ഇനി അടുത്തത് എവിടെയാണെന്നറിയില്ല.

കലേഷേ,
നോക്കട്ടെ, പറ്റുമെങ്കില്‍ അടുത്ത ജോലി ദുബായിലാക്കാം.

Submitted by reshma (not verified) on Tue, 2006-03-14 21:39.

ക്യുബിക്കില്‍ നിന്നിടക്കിറങ്ങി ഹൈദരബാദി ബിരിയാണിയും, ഹലീമും തട്ടാന്‍ മറക്കണ്ട ട്ടോ!

Submitted by chinthaadmin on Tue, 2006-03-14 22:45.

അതു പ്രത്യേകം പറയണോ.. പാരഡൈസില്‍ ഒന്നു പോകാന്‍ സമയം ഇതു വരെ കിട്ടിയില്ല. അതുകൊണ്ട് തല്‍ക്കാലം ഹൈദരബാദ് ഹൌസ് ബിരിയാണിയില്‍ തൃപ്തിപ്പെടുന്നു. ഒന്ന് സെറ്റിലാ‍യിക്കോട്ടേ....