തര്‍ജ്ജനി

കാഴ്ച

സുന്ദരി

photo

തുളസി
Subscribe Tharjani |
Submitted by ibru (not verified) on Sun, 2006-03-05 13:05.

പ്രിയ സുഹൃത്തേ..
മഞ്ഞളിപ്പ് ബാധിക്കാത്ത ഈ പച്ചപ്പ് കാണുമ്പോള്‍ ഗൃഹാതുരസ്മരണകള്‍ തികട്ടുന്നു.
ഭാവുകങ്ങള്‍..

Submitted by കലേഷ് (not verified) on Sun, 2006-03-05 15:08.

നന്നായിട്ടുണ്ട് തുളസീ...
വീട്ടിലെ പറമ്പില്‍ ചെന്ന് നില്‍ക്കുന്നതുപോലെ തോന്നുന്നു!

Submitted by സപ്ന (not verified) on Mon, 2006-03-06 03:19.

എന്റെ കൂട്ടരെ....
കണ്ണിമാങ്ങയും, ഇരുമ്പന്‍പുളിയും, കടിച്ചുനടക്കുന്നതിനിടയില്‍ , പറമ്പില്‍ ‍ നില്‍ക്കുന്ന പശുവിനെ ഒന്നു നോക്കി, ഒറ്റക്കാലില്‍‍ നില്‍ക്കുന്ന കൊക്കിനെയും കണ്ടു ഞാന്‍ തൊടിയിലൂടെ നടന്നു. പച്ചപരവതാനി പുതച്ചതു പോലെ കിടക്കുന്ന തൊടിയില്‍‍, എന്തൊക്കെയോ തട്ടി തിളങ്ങുന്ന ‍, സൂര്യപ്രകാശത്തില്‍ എന്റെ തൊടിയിലെ സുന്ദരിപ്പശു, നാടിന്റെ എത്ര നല്ല ഒര്‍മ്മകള്‍ എന്നിക്കു തരുന്നു!

Submitted by സുനില്‍ (not verified) on Mon, 2006-03-06 10:22.

ഇതിലേതാണ് സുന്ദരി? പച്ചപ്പോ പശുവോ ഒറ്റക്കാലന്‍ കൊക്കോ? അതോ നമ്മുടെ മനസ്സിലുള്ള നാടോ? (വളരെ നല്ല) പച്ചയെ ഒപ്പിയെടുക്കാന്‍ തുളസിക്ക്‌ സാധിച്ചിരിക്കുന്നു. അഭിനന്ദനങള്‍.

Submitted by Su (not verified) on Mon, 2006-03-06 13:22.

തുളസീ,

നല്ല ഫോട്ടോ. കേരളം മനോഹരം!

Submitted by ശ്രീജിത്ത് കെ (not verified) on Mon, 2006-03-06 17:13.

ഒരു പശു, ഒരു കൊക്ക്, ഒരു കമുകിന്‍ തോട്ടം. വേറെ ഒന്നുമില്ല ഈ ചിത്രത്തില്‍.

എന്നിട്ടും കണ്ണെടുക്കാന്‍ തോന്നുന്നില്ല. മനോഹരമായിരിക്കുന്നു ചിത്രം. അഭിനന്ദനങ്ങള്‍. ഇനിയും പ്രതീക്ഷിക്കുന്നു.