തര്‍ജ്ജനി

കവിത

അടുപ്പുകല്ല്

കോഴിക്കോട് ജില്ലയിലെ നരിപ്പറ്റ രാമര്‍ നമ്പ്യാര്‍ സ്മാരക ഹൈസ്ക്കൂള്‍ എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥി ശ്രീഹരി. എസ്.എന്‍ എഴുതിയ കവിത

വീട്ടിലെ അടുപ്പു കല്ല്
എപ്പോഴും ചുട്ടുപൊള്ളും
ആഹാരത്തിന്‍ ഭാരമേന്തി
ഉള്ളു ചുട്ടുപൊള്ളിടുന്നു
വേദനകളെരിച്ചിടുന്നു
മോഹമായി പുകപൊങ്ങുന്നു,
എങ്കിലുമൊന്നാളിക്കത്താന്‍,
മനം നിറയെ കൊതിച്ചിടുന്നു !

Subscribe Tharjani |