തര്‍ജ്ജനി

കവിത

മലകയറ്റം


ചിത്രീകരണം:സുരേഷ് കൂത്തുപറമ്പ്

കോഴിക്കോട് ജില്ലയിലെ നരിപ്പറ്റ രാമര്‍ നമ്പ്യാര്‍ സ്മാരക ഹൈസ്ക്കൂള്‍ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ഹര്‍ഷാമേനോന്‍ എഴുതിയ കവിത

കാലത്തിന്റെ മുള്ളുകളേല്പിച്ച
മുറിപ്പാടുകളുമായി
ഞാന്‍,
നൂല്‍കിനാക്കളിന്‍ പിടിച്ച്
മല കയറുമ്പോള്‍
സന്തോഷമേ,
നീയെവിടെയാണ്
ഒളിച്ചിരിക്കുന്നത് ?
കേറി വന്ന വഴികളിലെ
അപ്പൂപ്പന്‍താടികള്‍ക്ക്
ഒരു വഴിയും അറിയില്ല.
മലമോളില്‍ വിരിയുന്ന
പുലരിയുടെ കരങ്ങള്‍
എന്നെയെന്തേ
എന്നും
താങ്ങി നിര്‍ത്തുന്നു ?
ഞാനിപ്പോഴും
മല കയറിക്കൊണ്ടിരിക്കയാണല്ലോ

Subscribe Tharjani |