തര്‍ജ്ജനി

രാജേഷ് ആര്‍. വര്‍മ്മ

ഫോണ്‍: (503) 466 2039

ഇ-മെയില്‍: rajeshrv@hotmail.com

വെബ്:രാജേഷ് ആര്‍ വര്‍മ്മ

Visit Home Page ...

കവിത

കോള്‍മയിരിന്റെ ഉപയോഗം

വെറുതേ കളയുന്നതെന്തെല്ലാം
നമുക്കു പ്രയോജനപ്രദമായി ഉപയോഗിക്കാവുന്നതാണെന്നോ?

ഉദാഹരണത്തിന്‌ കോള്‍മയിര്‍.

മുഖം വടിയ്ക്കാന്‍ സോപ്പു പതപ്പിച്ച ശേഷം,
സോഡ കുടിച്ച്‌ ഏമ്പക്കം പുറത്തെടുക്കുന്നതു പോലെ
ഓര്‍മ്മകളിലേക്ക്‌ ഊളിയിട്ട്‌
ഒരു കോള്‍മയിര്‍ പുറപ്പെടുവിക്കുക.

മുഖത്തെ രോമങ്ങള്‍ എഴുന്നു വരുമ്പോള്‍
ഒട്ടും സമയം പാഴാക്കാതെ,
ക്ഷൗരക്കത്തിയെടുത്ത്‌
രോമന്മാരെ
അടി ചേര്‍ത്തു വടിച്ചെടുക്കുക.

പ്രണയംകൊണ്ടു കടപുഴകിയ പെണ്ണിനെ
വാണിഭക്കാരനെന്നപോലെ.

ടെലിപ്പത്തായത്തില്‍പ്പെട്ടവനെ
പരസ്യക്കാരനെന്നപോലെ.

മുദ്രാവാക്യം കേട്ട്‌
ഉദ്ധരിക്കുന്ന മുഷ്ടികളെ നേതാവെന്നപോലെ.

വചനാമൃതം കുത്തിവെച്ച്‌
ബന്ധുക്കള്‍ക്കെതിരെ ആയുധമെടുപ്പിക്കുന്ന ദൈവം
വിശ്വാസിയെയെന്നപോലെ.

പെട്ടെന്നുതന്നെ കൊയ്തെടുക്കുക.

Subscribe Tharjani |
Submitted by കാലിക്കോസെന്‍ട്രിക് (not verified) on Tue, 2010-01-05 10:14.

ഈ കവിതയെ എഴുതാതെ വിട്ടാല്‍
ച്ചാല്‍, കാമിനിയെ പ്രാപിക്കാതെ വിട്ടാല്‍
പിന്നെ പുഷ്പിക്കാന്‍ പൊട്ടെന്‍ഷ്യലുണ്ട്

Submitted by രാജേഷ് (not verified) on Thu, 2010-01-07 05:26.

കാലി,

സംയമം കീചകന്മാർക്കു പറഞ്ഞിട്ടുള്ളതല്ലല്ലോ. :-)