തര്‍ജ്ജനി

കവിത

ഭാഗ്യം!

illustration പൂവിനറിയാം
അല്പായുസ് എത്ര ഭാഗ്യമെന്ന്
കാഴ്ചകള്‍ മുറിവേല്‍പ്പിക്കുമെന്നും
പേമാരിയും വെയിലും കാറ്റും
സംഹാര താണ്ഡവമാടി
ഇതളുകള്‍ കൊഴിക്കുമെന്നും
താനിഷ്ടപ്പെടാത്ത മധുപന്‍
മധുവുണ്ണാന്‍ വരുമെന്നും
മനോഹരമായ ക്യാന്‍‌വാസ് നഷ്ടപ്പെട്ട്
ഭീകരതയിലുഴറുമെന്നും
അധികം കാണാതെ കേള്‍ക്കാതെ
പോകുന്നതെത്ര ധന്യമെന്നും
പൂവിന്..... പൂവിനു മാത്രമറിയാം..
സന്തോഷ് തോമസ്
Subscribe Tharjani |
Submitted by Benny (not verified) on Mon, 2006-03-06 13:38.

ഏതോ ഒരു പക്ഷി ചോദിച്ചൂത്രെ, സത്യത്തിനെത്ര വയസ്സായീന്ന്. വയലാര്‍ എഴുതിയ ഈ പാട്ട് കേള്‍ക്കുമ്പോള്‍ എനിക്ക് കലിയാണ് വരാറ്. തത്വശാസ്ത്രം പറയാന്‍ വേണ്ടി ഒരു പാട്ട്!

നമ്മുടെ ഇപ്പോഴത്തെ യുവകവിതകളില്‍ തത്വശാസ്ത്രം പൊങ്ങിപ്പരക്കുകയാണ്. അനുഭവം, നിരീക്ഷണം, പരീക്ഷണം, ഭാവന ഇത്യാദി വഴികളൊന്നും യുവകവികള്‍ക്ക് അറിയില്ലെന്നു തോന്നുന്നു. ഏറ്റവും എളുപ്പമുള്ള വഴി തത്വം പറയലാണല്ലോ! ചുരുക്കത്തില്‍ തത്വം പറച്ചിലായി മലയാള കവിത താഴുകയാണ് (ഉയരുകയാണ്!) തമിഴ് കവിത തത്വം പറഞ്ഞ് പണ്ടേ ഒരു നിലയിലായിട്ടുണ്ട്.

ഖലീല്‍ ജിബ്രാന്മാരെയും സെന്‍ കവികളെയും തട്ടിത്തടഞ്ഞ് വഴി നടക്കാന്‍ പറ്റില്ല എന്നായിട്ടുണ്ട്.