തര്‍ജ്ജനി

അപഹരിക്കപ്പെട്ട ദൈവങ്ങള്‍

ഏറെക്കാലത്തിന്‌ ശേഷം ഒരുപിടി നല്ല മലയാളം പുസ്തകങ്ങള്‍ കണ്ടപ്പോള്‍ ആദ്യം എടുക്കാന്‍ തോന്നിയത്‌ ആനന്ദിന്റെ അപഹരിക്കപ്പെട്ട ദൈവങ്ങളായിരുന്നു. ആനന്ദ്‌ വീണ്ടും നഗരങ്ങളെക്കുറിച്ച്‌ എഴുതുമ്പോള്‍ വായിക്കാതിരിക്കാനാവില്ലല്ലോ. ആള്‍ക്കൂട്ടം വായിച്ചതില്‍ നിന്ന്‌ ജീവിതം എത്ര മുന്നോട്ട്‌(?) പോയിരിക്കുന്നു. ഇപ്പോള്‍ അന്യമായൊരു നഗരത്തിലിരുന്ന്‌, എനിക്ക്‌ പിടിതരാതെ വഴുതി മാറുന്നൊരു മാനസികാവസ്ഥയില്‍, വീണ്ടും വായന. നോവലില്‍ നിന്ന്‌:

"നഷ്ടപ്പെട്ടതിനെക്കുറിച്ചുള്ള ബോധം മനസ്സില്‍ നിന്ന്‌ കളയേണ്ടത്‌ ഒരാവശ്യമാണോ?" ഇടയ്ക്ക്‌ വച്ച്‌ നസീമ ചോദിച്ചു.
"അങ്ങനെ കളയാനോ കളയാതിരിക്കാനോ ഉള്ള ശ്രമങ്ങളെ അനുസരിക്കുന്ന ഒന്നാണോ മനസ്സ്‌?"
അതിനു മറുപടി പറയാതെ അവള്‍ പറഞ്ഞു "വിശ്വാസം നഷ്ടബോധത്തെ ഇല്ലാതാക്കുന്ന ഒന്നല്ല എന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌. അത്‌ അതിനെ സ്വീകാര്യമായ ഒരു വിധത്തിലേക്ക്‌ മാറ്റുകയാണ്‌ ചെയ്യുന്നത്‌"
"ഏത്‌ വിശ്വാസത്തെക്കുറിച്ചാണ്‌ നസീമ പറയുന്നത്‌?"
"എന്തിലെങ്കിലുമുള്ള വിശ്വാസം. സങ്കല്‍പങ്ങളില്‍, മനുഷ്യരില്‍, ജീവിതത്തില്‍ തന്നെ."

പുസ്തകം കടം തന്നതിന്‌ ഉല്ലാസിന്‌ നന്ദി.