തര്‍ജ്ജനി

കവിത

മരണവീട്

മരണവീട് ഒരു പ്രതീകമാവുന്നു..
അവിടെ ദുഃഖം തളം കെട്ടിനില്‍ക്കുന്നു.
കാലം വിറങ്ങലിച്ചു നില്‍ക്കുന്നു
ഇടയ്ക്കിടെയാളുകള്‍ വന്നു പോകുന്നു
മുറിയുന്ന നിലവിളികള്‍
തീരാതെ പോകുന്ന വ്യസനങ്ങള്‍
ചുടുകാറ്റ് വമിക്കുന്ന നെടുവീര്‍പ്പുകള്‍
വാക്കുകള്‍ക്കര്‍ത്ഥമില്ലാതെ പോകുന്ന
അപൂര്‍വ സന്ദര്‍ഭം.

ഓരോ ഓര്‍മ്മയില്‍ നിന്നും
ഒരു നിലവിളിയുയരുന്നു.
അതു പിന്നെ നേര്‍ത്ത് ഇല്ലാതെയാകുന്നു.
ഒടുക്കം മൌനം മാത്രമാവുന്നു.

ആളൊഴിഞ്ഞ മരണവീട് പോലെയാണ്,
പ്രണയം പെയ്തൊഴിഞ്ഞ മനസ്സ്
മരണ വീടിനു കാവല്‍ നില്‍ക്കാന്‍
അസാമാന്യ ധൈര്യം വേണം
മരിച്ച മനസ്സിനും.

ജോഷി
Subscribe Tharjani |