തര്‍ജ്ജനി

സാങ്കേതികം

കോസ്മിക്സ്‌: ഗൂഗിളിനെതിരേ ഒരിന്ത്യന്‍താരോദയം

ഗൂഗിളിന്റെ സ്ഥാപകരായ ലാറി പേജും സെര്‍ജി ബ്രിനും കരുതിയിട്ടുണ്ടാവില്ല, സ്റ്റാന്‍ഫോര്‍ഡ്‌ യൂണിവേഴ്സിറ്റിയില്‍ തങ്ങളുടെ സമകാലികരായിരുന്ന ആനന്ദ്‌ രാജാരാമനും വെങ്കി ഹരിനാരായണനും, ഗൂഗിളിന്റെ തിരയല്‍യന്ത്ര സാമ്രാജ്യത്തി‍ന്‌ കടുത്ത ഭീഷണി ഉയര്‍ത്തുമെന്ന്‌. ഗൂഗിളിന്റെ തുടക്കനാളുകളില്‍ അതിനെ വാങ്ങാനും തുനിഞ്ഞിരുന്ന ഇവര്‍ 7.4 മില്ല്യന്‍ അമേരിക്കന്‍ ഡോളര്‍ മുതല്‍ മുടക്കോടെയും, ഗൂഗിളിന്റെ ദൌര്‍ബല്യങ്ങളെ അതിജീവിക്കാന്‍ കഴിഞ്ഞേക്കാവുന്ന വ്യക്തമായ സാങ്കേതിക വിദ്യയോടെയും, "കോസ്മിക്സ്‌ " എന്ന പുതിയ തിരയല്‍ യന്ത്രത്തിന്റെ 'ബീറ്റാ' പതിപ്പ്‌ പുറത്തിറക്കി കഴിഞ്ഞു. (link: www.kosmix.com)

കോസ്മിക്സിന്റെ തിരയല്‍ പ്രവര്‍ത്തന രീതി, ഗൂഗിളിന്റേതില്‍ നിന്നും വ്യത്യസ്തവും മികച്ചതുമാണെന്ന സ്ഥാപകരുടെ വാദമുഖങ്ങള്‍ക്ക്‌ ലോകത്തിന്റെ നാനാതുറകളില്‍ നിന്നും അനുകൂലാഭിപ്രായങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. വളരെ കുറച്ചു തിരയുകയും, അനുയോജ്യമായ കൂടുതല്‍ വിവരങ്ങള്‍ നല്‍കുകയും ചെയ്യുന്ന ഒരു ലോകോത്തര തിരയല്‍ യന്ത്രമായിരിക്കുമത്രേ കോസ്മിക്സ്‌. വെബ്‌ സൈറ്റുകളുടെ പോപ്പുലാരിറ്റി മാത്രം അടിസ്ഥാനമാക്കി, തിരച്ചില്‍ ഫലങ്ങളെ ശ്രേണീകരിക്കുന്ന ഗൂഗിളിന്റെ സാങ്കേതിക വിദ്യക്ക്‌ ബദലായി, വെബ്‌ സൈറ്റുകള്‍ക്കുള്ളിലേക്കിറങ്ങിച്ചെന്ന്‌ അവയുടെ ഉള്ളടക്കത്തെ വിലയിരുത്തി‍, തരംതിരിക്കുന്ന വിദ്യയാണ്‌ കോസ്മിക്സ്‌ മുന്നോട്ടു വയ്ക്കുന്നത്‌. ഉപയോക്ത്താക്കള്‍ ആദ്യം ചെയ്യേണ്ടത്‌, അവര്‍ തിരയുന്നത്‌ ഏത്‌ മേഖലയില്‍ ആണെന്ന്‌ തീരുമാനിക്കലാണ്‌. ഉദാഹരണത്തിന്‌, പക്ഷിപ്പനിയെക്കുറിച്ചുള്ള വിവരമാണ്‌ വേണ്ടതെങ്കില്‍, 'ഹെല്‍ത്ത്‌' എന്നെഴുതിയിട്ടുള്ള 'സേര്‍ച്ച്‌ ബോക്സില്‍' ബേര്‍ഡ്‌ ഫ്ലൂ എന്ന്‌ ടൈപ്പ്‌ ചെയ്ത്‌ തിരയാന്‍ തുടങ്ങുക. ഗൂഗിളില്‍ നിന്നും വ്യത്യസ്തമായി, ലഭ്യമായ സൈറ്റുകളിലേക്കിറങ്ങി ചെന്ന്‌ വിവരങ്ങളുടെ വിവിധ മാനങ്ങളിലുള്ള വര്‍ഗ്ഗീകരണം, ഇടതുവശത്തായി ശ്രേണീകരിക്കുന്നതാണ്‌ പുതിയ തിരയല്‍ യന്ത്രത്തിന്റെ രീതി. തിരയല്‍ ഫലങ്ങളെ അടിസ്ഥാന വിവരം, പണ്ഡിത വിവരം എന്നിങ്ങനെയും, കൂടാതെ സ്ഥാപനങ്ങള്‍, ഓര്‍ഗനൈസേഷനുകള്‍, ബ്ലോഗുകള്‍, മെസ്സേജ്‌ ബോര്‍ഡുകള്‍ എന്നിങ്ങനെ, തരം തിരിച്ച്‌ നല്‍കുമ്പോള്‍ ഉപയോക്താവിന്റെ സമയലാഭത്തോടൊപ്പം, ശരിയായ വിവരം, ശരിയായ സമയത്ത്‌, ശരിയായ രീതിയില്‍ ലഭ്യമാകുന്ന വിവരവിതരണമാണ്‌ വെബ്ബില്‍ സംഭവിക്കുന്നത്‌..

ഇനിയും പേറ്റന്റ്‌ ലഭിച്ചിട്ടില്ലാത്ത ഈ സങ്കേതിക വിദ്യ, ഇതിനകം തന്നെ പല പ്രമുഖ പോര്‍ട്ടലുകളും ഉപയോഗിക്കാന്‍ തയ്യാറായിക്കഴിഞ്ഞു. ഉദാഹരണത്തിന്‌ ലോകത്തിലെ ഒന്നാംകിട ആരോഗ്യ-വിവരസൈറ്റുകളുടെ ഒരുകൂട്ടം തന്നെയായ 'ഹെല്‍ത്ത്‌ സെന്‍ട്രല്‍ നെറ്റ്‌വര്‍ക്ക്‌' അവരുടെ തിരയല്‍ സങ്കേതികവിദ്യാ ദാതാവായി കോസ്മിക്സിനെ നിയമിച്ചു കഴിഞ്ഞു. അമേരിക്കയിലെ ആദ്യത്തെ, മരുന്നുകളെ താരതമ്യം ചെയ്യുന്ന പോര്‍ട്ടലായ 'ഹെല്‍ത്ത്യ', രോഗികളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ആരോഗ്യ കമ്മ്യൂണിറ്റി പോര്‍ട്ടലായ 'ഹെല്‍ത്ത്‌ ബോര്‍ഡ്‌' തുടങ്ങിയവയും കോസ്മിക്സിനെ ഉപയോഗിക്കാന്‍ തയ്യാറെടുക്കുന്നു.

തുടക്കത്തില്‍ വൈദ്യ-ആരോഗ്യ മേഖലയെ മാത്രം പരീക്ഷിച്ചിരുന്നതിനാല്‍, ഇതൊരു മെഡിക്കല്‍ തിരയല്‍ യന്ത്രമാണെന്ന്‌ പലരും ധരിച്ചിട്ടുണ്ട്‌. എന്നാല്‍, സ്ഥാപകരുടെ വാദങ്ങള്‍ ശരിയാണെങ്കില്‍, കോസ്മിക്സിന്റെ പൂര്‍ണ്ണമായ പതിപ്പ്‌ പുറത്തിറങ്ങുമ്പോള്‍, നമ്മള്‍ ആഗ്രഹിച്ചിരുന്ന പോലെ അര്‍ഥപൂര്‍ണ്ണമായ വിവരശേഖരണം വെബ്ബില്‍ സാധ്യമായേക്കാം. ഒരു വെബ്‌ പേജിന്റെ ഉള്ളടക്കം എന്താണെന്ന്‌ മനസ്സിലാക്കുന്ന വളരെ കടുപ്പമുള്ള സങ്കേതിക വിദ്യ വിജയപ്രദമായാല്‍, കോസ്മിക്സാകും ഇന്റര്‍നെറ്റ്‌ തിരയല്‍ രംഗത്തെ (ഇന്ത്യന്‍) താരം.

ഡോ.ജെ.കെ.വിജയകുമാര്‍
vijayakumarjk@yahoo.com
Subscribe Tharjani |
Submitted by കലേഷ് (not verified) on Sun, 2006-03-05 15:03.

ഗൂഗുളിനൊരു ശരിക്കുള്ള ബദല്‍ വരേണ്ട കാലം അതിക്രമിച്ചുകഴിഞ്ഞു. കോസ്മിക്സ് ആ വിടവ് നികത്തുമെന്ന് ആശിക്കാം. ലേഖനം നന്നായിട്ടുണ്ട്!

Submitted by Raj (not verified) on Sun, 2006-03-05 15:24.

ഗൂഗിളിന്റെ ഇന്നത്തെ ആസ്തിയും മാനവികവിഭവശേഷിയും ഉപയോഗിച്ചു അപ്രാപ്യമായതൊന്നുമല്ല കോസ്മിക്സ് ചെയ്തുപോരുന്നതെന്നുവേണം കരുതുവാന്‍. Web 2.0 എന്ന ഒരു സംജ്ഞ തന്നെ കഴിഞ്ഞേതാനും വര്‍ഷങ്ങളിലുണ്ടായ ഗൂഗിളിന്റെ innovations നിന്നല്ലേ ഉരുത്തിരിഞ്ഞതു്.

Submitted by noufal. P.P (not verified) on Mon, 2006-03-06 08:48.

Yes, I hope that Kozmix will be an innovative in the group of search engine. really it concentrates on semantic web technology. the article is very informative and indicative

Submitted by Anonymous (not verified) on Mon, 2006-03-06 18:44.

വളരെ ഉപയോഗപ്രദമായ ലേഖനം. വലിയ ഉപകാരം.

Submitted by Manju (not verified) on Tue, 2006-03-07 15:28.

Very interesting article which contains new information.
Thank you

Submitted by jayasree.V (not verified) on Tue, 2006-03-21 14:41.

Thank you very much for the new information