തര്‍ജ്ജനി

അപഹരിക്കപ്പെട്ട ജീവിതങ്ങള്‍

"സീമ എന്ന വാക്കിന്‌ അതിര്‌ എന്നല്ലെ ഗണേശന്‍, അര്‍ത്ഥം?"
"അങ്ങനെ പറയാം"
"അതിര്‌ എന്നാല്‍ നിര്‍വചിക്കപ്പെട്ട ദൂരമാണ്‌. ദൂരം ആണ്‌ കാര്യം, ഗണേശന്‍ നാം നമുക്ക്‌ പോകേണ്ട ദൂരം തരണം ചെയ്തു കഴിഞ്ഞിരിക്കുന്നു. നാം അതിര്‍ത്തിയില്‍ എത്തിക്കഴിഞ്ഞിരിക്കുന്നു."
"എന്താണ്‌ നസീമ പറയാന്‍ ഉദ്ദേശിക്കുന്നത്‌?" അയാള്‍ക്ക്‌ തന്റെ ഉത്കണ്ഠ മറച്ചുവെക്കുവാന്‍ കഴിഞ്ഞില്ല.
"അതെ ഗണേശന്‍. ഞാന്‍ ആശ്രമത്തിലേക്ക്‌ പോകുകയാണ്‌"
"ഒരിക്കല്‍ പോയി വന്നതാണല്ലോ-സീമ?"
"അങ്ങനെയല്ല ഗണേശന്‍. മുഴുവനുമായി.:
"സീമാ--"

ഒടിവില്‍ ഗണേശന്‍ തനിച്ചായി. നസീമയില്‍ നിന്ന്‌ സീമയായും സ്വാമിജി സീമാനന്ദയായും അവളുടെ ജീവിതം അപഹരിക്കപ്പെട്ടു. അമന്‍, അനാഥാലയത്തിലെ കുട്ടികള്‍, സീത ... ഒടുങ്ങാതെ നീളുന്ന നിര. ഒക്കെയും അപഹരിക്കപ്പെട്ട ജീവിതങ്ങള്‍.

Submitted by പെരിങ്ങോടന്‍ (not verified) on Sat, 2005-04-16 12:23.

നസീമ, സീമയായത് എപ്പോഴെന്ന് ഞാന്‍ ഓര്‍ത്തുനോക്കിയിരുന്നു. സീമയ്ക്ക് അതിരുകളുണ്ടായിരുന്നു... നസീമയില്‍ അതിരുകളില്ല... അതുകൊണ്ടാവാം ഒരു പക്ഷെ!