തര്‍ജ്ജനി

കഥ

ഭീതി

അമ്മേ വിശക്കുന്നു...
സാരമില്ല.
നമുക്കു വല്ലതും കഴിയ്ക്കാം?
വേണ്ട.
അതെന്താ?
ഹോട്ടലില്‍ കയറുന്നത്‌ ആള്‍ക്കാര്‍.. ആധുനീക ലിബറല്‍ പൌര സമൂഹം കണ്ടാല്‍ വല്ലതും ഒക്കെ പറഞ്ഞുണ്ടാക്കും. നീ ഒരു പെണ്‍കുട്ട്യാ... അതു മറക്കണ്ട!
അമ്മേ .. ഒരു ഐസ്ക്രീം വാങ്ങിതരാമോ?
അയ്യോ ഐസ്ക്രീം?? വേണ്ട.. വേണ്ട.. അതു കഴിച്ചാലുണ്ടാവുന്ന പൊല്ലാപ്പൊന്നും നിനക്കറിയില്ല.
അതെന്താ അമ്മേ?
അതങ്ങനെയാ.. സാംസ്കാരീക പരിഷ്കരണം എന്നൊക്കെ പറയും.. നിനക്കതൊന്നും മനസിലാവില്ല...
അമ്മേ നമുക്കു നടന്നു പോവാം..
പോവാം. ആ വഴി പോവണ്ട. അവിടെ സാമൂഹീക വിരുദ്ധരാ. സമൂഹത്തിന്റെ സംരക്ഷണ ചുമതല വഹിക്കുന്നവര്‍ സൌകര്യപൂര്‍വം കാണാതെ പോകുന്ന കാര്യങ്ങള്‍...
അതെന്താ അമ്മേ?
അതങ്ങനെയാ... നാം കര്‍തൃത്വമില്ലാത്ത പ്രതികരണശേഷിയില്ലാത്ത വെറും ഇരകള്‍.

illustration image

അമ്മേ അതാ പള്ളി... നമുക്കൊന്നു കയറി പ്രാര്‍ത്ഥിച്ചിട്ട്‌ പോയാലോ??
ഇപ്പോഴോ? ഇപ്പോള്‍ പള്ളിയി ആരും ഉണ്ടാവില്ല.
അതിനെന്താ? ദൈവം ഉണ്ടാവുമല്ലോ??
ദൈവം എല്ലായിടത്തുമുണ്ട്‌... പക്ഷേ.. ആ പുതിയ അച്ചന്‍ പള്ളിയില്‍ കാണും... ആളത്ര ശരിയല്ല..
അതെന്താ... പുരോഹിതന്‍ ദൈവത്തിനും മനുഷ്യനും ഇടയിലുള്ള മദ്ധ്യവര്‍ത്തിയല്ലേ?? സ്രുഷ്ടാവിനും സ്രുഷ്ടിയ്ക്കും ഇടയിലെ മാദ്ധ്യമം!!!
ആവേണ്ടതാണു.. പക്ഷെ സ്വയം ആള്‍ ദൈവത്തിന്റെ വേഷം ഇടാന്‍ തുടങ്ങുന്നതോടെ അവര്‍ പോലും അറിയാതെ അവരില്‍ പിശാച്‌ ഇടം തേടുന്നു.

അമ്മേ അമ്പലം!! അവിടെ എന്താ ഒരു ആള്‍ കൂട്ടം??
വേഗം നടന്നോളൂ.. കേസും പുക്കാറും നടക്കുന്ന സമയമാ.. പോലീസ്‌ വിളിച്ച്‌ വല്ലതും ഒക്കെ ചോദിക്കും.. ആ സ്വാമി നമ്മുടെ അയല്‍ വാസി ആയിരുന്നു.. നമ്മെ തുണയ്ക്കാന്‍ നമുക്കാരുമില്ലെന്ന്‌ ഓര്‍മ്മ വേണം.
നടന്നു മടുത്തു.. നമുക്ക്‌ ബസില്‍ പോയാലോ?
പോവാം.
മുന്നിലോട്ടു കയറി നിന്നോളൂ... അമ്മ പുറകില്‍ തന്നെയുണ്ട്‌.
അമ്മേ... ആ അങ്കിളിന്റെ അടുത്ത്‌ സീറ്റുണ്ട്‌.. ഞാന്‍ ഇരുന്നോട്ടെ??
വേണ്ട.
അമ്മേ.. നിന്നു കാലു കഴയ്ക്കുന്നു..
വേണ്ടെന്ന്‌ പറഞ്ഞില്ലേ?? അയാളുടെ ഒരു നോട്ടം..
വരൂ.. വേഗം ഇറങ്ങാന്‍ നോക്ക്‌.. ആള്‍ക്കാര്‍ ഇല്ലാത്ത തിക്കും തിരക്കും ഉണ്ടാക്കുന്നത്‌ കണ്ടില്ലേ??
അമ്മേ.. ദാഹിച്ചിട്ട്‌ വയ്യ... ഒരു കോള വാങ്ങിത്തരുമോ?
കോള!! വേണ്ട. അസുഖം വരും.
നല്ല മാമ്പഴം.. നമുക്ക്‌ വാങ്ങിയാലോ?
ഉം.... കണ്ടാല്‍ നല്ല ഭംഗിയാ... കഴിച്ചാല്‍ വായും ചുണ്ടും ചൊറിയും.
ഹമ്മേ..
വേഗം നടക്ക്‌... മൂവന്തി മൂന്നും കൂടുന്നതിനു മുമ്പ്‌ വീടെത്തണം. നീയൊരു പെണ്‍കുട്ട്യാ.. അതു മറക്കണ്ട.

ഇതാ മോളേ കഞ്ഞിയും ചമ്മന്തിയും...
ചമ്മന്തിയ്ക്ക്‌ നല്ല രുചി...
ഇനി നീ കിടന്നോളൂ.. വാതില്‍ കുറ്റിയിടാന്‍ മറക്കണ്ട. ഉറക്കത്തിലും ഉണര്‍വുണ്ടാകണം.. നീയൊരു പെണ്‍കുട്ട്യാ അതു മറക്കണ്ട...
അമ്മേ...
ഉം...
അസനെ എന്തിനാ അവര്‍ ശിക്ഷിച്ചെ?
തെറ്റൊന്നും ചെയ്യാത്തതിനു.. തെറ്റു ചെയ്യുന്നവര്‍ക്ക്‌ കൂട്ടു നില്‍ക്കാത്തതിനു... സത്യം തുറന്നു പറഞ്ഞതിനു...
അതെന്താ അമ്മേ അങ്ങനെ??
അതങ്ങനെയാ.... നിനക്കൊന്നും മനസിലാവില്ല.. നീ കിടന്നുറങ്ങ്‌.

അമ്മയുടെ ആശയലോകത്തോട്‌ താദാത്മ്യം പ്രാപിച്ചിരുന്നു എങ്കില്‍ അവളുടെ സ്വകാര്യ ദുഖങ്ങള്‍ക്ക്‌ മോചനം ലഭിച്ചേക്കുമെന്ന്‌ അവള്‍ മോഹിച്ചുകൊണ്ട്‌ പുതപ്പിനുള്ളിലേക്ക്‌ ചുരുണ്ട്‌.. സ്വപ്നലോകത്തേക്കുള്ള വാതായനങ്ങള്‍ തുറന്നിട്ടു.

സേബാ തോമസ്‌, റിയാദ്‌.
Subscribe Tharjani |
Submitted by Anonymous (not verified) on Mon, 2006-02-06 19:01.

കഥയേക്കാള്‍ നല്ല ചിത്രീകരണം!

Submitted by Anonymous (not verified) on Sun, 2006-02-12 18:04.

I can't view the comment tab in all articles...any probs??

Submitted by chinthaadmin on Wed, 2006-02-15 22:56.

hi,
could you please provide me the link to the articles, which has no comment links? I dont see this problem anywhere...

Paul

Submitted by Anonymous (not verified) on Tue, 2006-02-21 10:23.

http://www.chintha.com/node/574
Kadha - thimakka has no links for comments

Submitted by chinthaadmin on Tue, 2006-02-21 22:12.

Hi,
Sorry for that mistake... it is fixed now. Please post your comments at http://www.chintha.com/node/574