തര്‍ജ്ജനി

കവിത

ഒരുജാതി

illustration ജാതി ചോദിക്കരുത്, പറയരുത്,
അത് അനുഭവിക്കാനുള്ളതാണ്.
തിണ്ണയില്‍ കഴുകിക്കമഴ്ത്തിയ
ഗ്ലാസ്സിന്റെ ശിവലിംഗം - അതാണ് മൂര്‍ത്തി
മതിലിലൊട്ടിച്ച ചാണകവറളി - അതാണ് ചന്ദനം

ജാതി-
നിങ്ങളുടെ കൂടെ
വിയര്‍ത്തു മണത്തു നടക്കുന്ന കാലടി,
അതിന് താങ്ങ് മണ്ണ്.
നെല്ലിപ്പടിക്കു താഴെ
ഇഴഞ്ഞു വരുന്ന ഉറവയുടെ ആമ,
കാല്പന്തായി പതുങ്ങുന്ന
നിഴലിന്റെ കരിമ്പൂച്ച.
നനഞ്ഞ ഉപ്പുമണലിലൂടെ
കുതറിയോടുമ്പോള്‍
പാഞ്ഞുകടിക്കുന്ന
കാലടിപ്പാടിന്റെ നായ

അജിത്.
കോഴിക്കോട്
Subscribe Tharjani |