തര്‍ജ്ജനി

കവിത

എത്രധന്യമീ...

illustration ചുംബനത്തിന്റെ സാഹിത്യത്തില്‍
അമ്മയ്ക്കും ഉണ്ണിയ്ക്കുമാണ് ഏറെ പ്രാധാന്യം.

പ്രണയത്തില്‍
ചുംബനം ഏറ്റുവാങ്ങുന്നത്
സ്ത്രീയാകയാല്‍ സുരക്ഷിതയാണ്

ചുംബിക്കുമ്പോള്‍ കണ്ണടയ്ക്കാറുണ്ടോ..
ഒരു മെല്ലെപ്പോക്ക് നല്ലതാണ്
ധൃതിയുടെ ചര്യയില്ലാതെ
ചലനങ്ങളില്‍ അല്പം സന്ദേഹിച്ചു കൊണ്ട്
ചുണ്ടു നീട്ടാനല്പം മുന്നോട്ടായുക.

ചുണ്ടിന്റെ തുമ്പില്‍ ചുണ്ടമര്‍ന്ന
സ്പര്‍ശനസുഖം
എത്ര ധന്യമീ
രണ്ടു ദളങ്ങളുടെ ചേര്‍ച്ച
വാക്കുകള്‍ അണിഞ്ഞൊരുങ്ങാതെ
ഉള്ളിലൊന്നു വിക്കി
നാണമോ മൌനമോ
കുടിച്ചു ദാഹമകറ്റാം അന്നേരം.

വാക്കുകളുടെ അഭാവം ചുംബനത്തിന്റെ പുണ്യമാണ്.

ടൂത്ത് ബ്രഷുകള്‍ സൂക്ഷിക്കുക.
പ്രണയലേഖനങ്ങള്‍ പോലവേ

കുളിമുറിയില്‍
പ്രണയത്തിന്റെ മറ്റൊരു പുരാവസ്തു
നൃത്തം ഉപേക്ഷിച്ച സ്ത്രീ
ചിലങ്കകള്‍ സൂക്ഷിക്കുന്നതു പോലെ...

അനീഷ്
Subscribe Tharjani |
Submitted by സുനില്‍ (not verified) on Mon, 2006-02-06 18:51.

ഇപ്പ്രാവശ്യം തര്‍ജ്ജനിയില്‍ ചിത്രങള്‍ വളരെ നല്ലതായിരിക്കുന്നു. ചിത്രകാരന്റെ പേരുകൂടിവെയ്ക്കാനപേക്ഷ.

Submitted by joseph (not verified) on Mon, 2006-03-06 11:12.

poem is good why he didnt put his adress atleast he can put his email na ?? best wishes
joseph

Submitted by anish (not verified) on Mon, 2006-03-06 15:29.

www.bush.unitedstates.com is my temp page! more pomes and an unpublished NRI novel on my pocket
cheers
anishaloysius@hotmail.com
anishhazel@yahoo.co.in