തര്‍ജ്ജനി

കവിത

എനിയ്ക്കായ്‌....

Illustration image എന്നെയും കടന്ന്
അവള്‍ മെല്ലെ
അകത്തേയ്ക്കു നീങ്ങുമ്പോള്‍
ഞാനൊരിക്കലും
അവള്‍ക്കായ്‌ കൈനീട്ടിയില്ല

അവളുടെ മുഖത്തേയ്ക്ക്‌
ഒരിക്കലെങ്കിലും നോക്കുകയോ
അവളോട്‌ കൈവീശുകയോ
ചെയ്യുകയുണ്ടായില്ല.

എനിക്കറിയില്ലായിരുന്നു,
പിന്നീടെന്താണ്‌
സംഭവിക്കാന്‍ പോകുന്നതെന്ന്

എന്നിട്ടും
ഞാനവിടെ മാറിയിരുന്നത്‌
എനിക്കവളെ
എന്റെ ജീവിതത്തില്‍ തന്നെ
വേണമെന്നതു കൊണ്ടു മാത്രം.

സുരേഷ്കുമാര്‍ പുഞ്ചയില്‍
Subscribe Tharjani |
Submitted by joji (not verified) on Sun, 2006-02-05 21:58.

Sometimes knowing more about things may be painfull, selective forgetting (repression) is helpfull in that situation.really good poem.