തര്‍ജ്ജനി

കവിത

വിശ്വസിച്ചാലും ഇല്ലെങ്കിലും

illustration പദങ്ങളെ സൂക്ഷിക്കുക
ഓരോ പദവും തണുത്തുറഞ്ഞ സംഭവങ്ങളുടെ
പുറത്തുകാണുന്ന കൂര്‍പ്പാണ്‌
കീഴ്മേല്‍ മറിഞ്ഞും പുറം തിരിഞ്ഞും
അവ മനസില്‍ പോറുന്നു
ഉദാഹരണത്തിന്‌ ,
'അച്ഛനും മകളും' എന്നത്‌
അശ്ലീലമായ കാലത്ത്‌
നൂറ്റൊന്നാവര്‍ത്തിച്ച കളവിന്‌
സത്യമെന്നു പേര്‍
ഒന്നും ഒന്നും രണ്ടാവാത്തതുപോലെ
ഒന്നും ശരിയാവുന്നില്ല
മഴയില്‍ മുളയ്ക്കാറില്ല
വെയിലില്‍ തിളയ്ക്കാറില്ല
വസന്തത്തിലും ഹേമന്തത്തിലും
ചിരിക്കാറില്ല, എങ്കിലും
എനിക്കുമുണ്ട്‌
വെള്ളത്തില്‍ കലങ്ങിപ്പോവുകയും
കണ്ണാടിയില്‍ ചിതറിപ്പോവുകയും
ചെയ്യുന്ന ഒരു മുഖം
സുബൈര്‍, തുഖ്ബ
Subscribe Tharjani |
Submitted by Anonymous (not verified) on Tue, 2006-02-07 05:12.

there is lack of cohesion otherwise excellent ! Keep on writing , you may become a great poet

Submitted by Anonymous (not verified) on Thu, 2006-02-09 20:43.

wonderful

Submitted by Joy Panackalpurackal (not verified) on Mon, 2006-02-20 00:12.

Subair Thukba's poem has certain freshness in it. Readablity is also not bad. But needs to be more cohesive.