തര്‍ജ്ജനി

ബാലകൃഷ്ണന്‍ മൊകേരി,

ഹരിത,
നിടുമ്പ്രം,
പോസ്റ്റ്‌ ചൊക്ലി-670672,
തലശ്ശേരി, കണ്ണൂര്‍ ജില്ല.

About

കോഴിക്കോട് ജില്ലയിലെ ചരിത്ര പ്രസിദ്ധമായ മൊകേരിയില്‍ ജനനം. അച്ഛന്‍ പി.പി.ചാത്തു. അമ്മ കെ.കെ.മാതു. ചങ്ങരം കുളം യു.പി.സ്ക്കൂള്‍,നാഷനല്‍
ഹൈസ്ക്കൂള്‍ വട്ടോളി, ഗവ.കോളജ്, മടപ്പള്ളി, ഗവ.ബ്രണ്ണന്‍ കോളജ്, തലശ്ശേരി,
ഗവ.ട്രെയിനിംഗ് കോളജ്, തലശ്ശേരി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.
ചരിത്രത്തില്‍ ബിരുദവും മലയാളത്തില്‍ ബിരുദാനന്തര ബിരുദവും, ബി.എഡും.
കുറച്ചു കാലം മൊകേരിയിലെ യുറീക്ക കോളജ് എന്ന സമാന്തര കലാലയത്തില്‍
അദ്ധ്യാപകനായിരുന്നു. ഇപ്പോള്‍, നരിപ്പറ്റയിലെ, രാമര്‍ നമ്പ്യാര്‍ സ്മാരക
ഹൈസ്ക്കൂളില്‍ മലയാളം അദ്ധ്യാപകന്‍.

വിവാഹിതന്‍. ഭാര്യ അദ്ധ്യാപികയായ നേത്ര. രണ്ടു മക്കള്‍.

സ്ക്കൂളില്‍ പഠിക്കുന്ന കാലത്ത് ഒരുപാട് കുറ്റാന്വേഷണ കഥകള്‍
എഴുതിയിട്ടുണ്ട്. കോളേജ് കാലഘട്ടത്തില്‍ കൊങ്ങിണിപ്പൂക്കള്‍ എന്ന പേരില്‍ ഒരു നോവല്‍
എഴുതിയിരുന്നു. പിന്നെ, കവിതകളില്‍ തന്നെ ജീവിതം. ആനുകാലികങ്ങളില്‍
എഴുതാറുണ്ട്. പണ്ട് അനേകം തൂലികാനാമങ്ങളില്‍ എഴുതുമായിരുന്നു. ഇപ്പോള്‍ സ്വന്തം പേരില്‍ മാത്രമേ എഴുതാറുള്ളൂ. കവിതയ്ക്ക്, ജില്ലാടിസ്ഥാനത്തിലും,
സംസ്ഥാനാടിസ്ഥാനത്തിലും ഒന്നാം സമ്മാനം ലഭിച്ചിട്ടുണ്ട്.
ജോലിയില്‍ പ്രവേശിച്ചതിനു ശേഷം ഏറെക്കാലം നിശ്ശബ്ദനായിരുന്നു.
വീണ്ടും എഴുതാന്‍ തുടങ്ങിയിട്ട് മൂന്നു നാലു വര്‍ഷമായി.
ഇപ്പോള്‍, കണ്ണൂര്‍ ജില്ലയിലെ ചൊക്ലിയില്‍ താമസം.

Books

"കന്യാസ്ത്രീകള്‍" എന്ന പേരില്‍ ഒരു കവിതാസമാഹാരം 2008 ല്‍ പ്രസിദ്ധീകരിച്ചു.
കണ്ണൂരിലെ ലിഖിതം ബുക്സാണ് പ്രസാധകര്‍.

Article Archive
Friday, 6 November, 2009 - 16:03

നളിനി

Friday, 6 April, 2012 - 05:54

കല്ല്‌