തര്‍ജ്ജനി

ഡി യേശുദാസ്

http://olakkannada.blogspot.com
ഇ മെയില്‍ : manakkala.yesudas@gmail.com
ഫോണ്‍:
9446458166

Visit Home Page ...

കവിത

ഗാര്‍ഹികം

പൊളിച്ചെഴുത്ത്

പൊളിച്ചെഴുതി-
ക്കൊണ്ടിരിക്കുന്നു
വീണ്ടും വീണ്ടും കവിതയെ
തൃപ്തിയാകാതെ പിന്നെയും

പിടഞ്ഞിരിക്കുന്നതിനുള്ളില്‍
പൊളിച്ചെഴുതാനാകാതെ
വഴുതിപോകുന്ന ജീവിതം

വിഘടനം

വീട്
ഒരു ഗ്യാസ് ചേംബറാണെന്ന്
എഴുതി വച്ചിട്ട്
അവള്‍ ഇറങ്ങിപ്പൊയി.

എല്ലാം നിശ്ചയിക്കുന്ന
അവന്റെ തലച്ചോറും ഹൃദയവും
തീ പിടിച്ച്
വീട് കത്തിയമര്‍ന്നു

രണ്ടുഷ്ണഗ്രഹങ്ങള്‍
ഒരു പ്രസ്ഥാനത്തിലും
അഡ്മിഷന്‍ കിട്ടാതെ....

സ്വപ്നം

കാലില്‍ച്ചേര്‍ന്നു കിടക്കുന്നു
പട്ടിയെപ്പോലെ സ്വപ്നങ്ങള്‍
നിവരാന്‍ വയ്യ കുരയ്ക്കാനും
പണ്ടേ വാലു കൊഴിഞ്ഞതാം

Subscribe Tharjani |