തര്‍ജ്ജനി

കവിത

വീട്ടിലേക്കുള്ള കൈച്ചൂണ്ടി

illustration വീട്‌ വിട്ടിറങ്ങിയാല്‍
എല്ലാ വഴികളും വീട്ടിലേക്ക്‌ തന്നെ
പാടം കടന്ന്,
സിമന്റ്‌ വരമ്പിലെ ഇളകിയ കല്ലിലും
വാഴത്തോപ്പിലെ കരിയിലകളിലും
ശബ്ദം കേള്‍പ്പിച്ച്‌
ഓട്ടോറിക്ഷയുടെ കയറ്റം കയറലും ബസിരമ്പവും
കണക്ക്‌ നോട്ട്ബുക്കിന്റെ ചൂരല്‍ച്ചൂടും
കലുങ്കിലെ കാറ്റേല്‍ക്കലും
വിരല്‍മുട്ടിലെ മാര്‍ബിള്‍ നോവും കഴിഞ്ഞാല്‍
കഴുക്കോല്‍ തിന്നുന്ന ചിതലുകളിലേക്ക്‌ തന്നെ
മലര്‍ ന്നു കിടക്കുക.
ഓട്ടിടയിലൂടെ ഒഴുകിവീഴുന്ന മഴത്തുള്ളിയുടെ
ഈറന്‍ ചുംബനത്തിലേക്ക്‌ തന്നെയാവും
ഇരുട്ടില്‍ കണ്ണ്‍ തുറക്കുക.

ഒടുക്കമില്ലാത്ത തീവണ്ടിപ്പാതകളും
കാമ്പസ്‌ മുദ്രവാക്യവും
പരിഭവങ്ങളുടെ കാമുകിയും
അരണ്ട വെളിച്ചത്തിലെ ലഹരിച്ചവര്‍പ്പും
ഒരിക്കലും വട്ടത്തിലാകാത്ത പുകവാലും കടന്നാല്‍
നിലത്തുറക്കാത്ത കാലുകള്‍
കയ്യാല ചാടി
തുറന്നു കിടക്കുന്ന ജനാലയെത്തന്നെ തേടിപ്പിടിക്കും.

കടല്‍ക്കാറ്റും കപ്പല്‍ച്ചൊരുക്കും
ആകാശത്തണുപ്പിലെ ചെവിമൂടലും
പ്രാരാബ്ധക്കണക്കും പതം പറച്ചിലും കഴിഞ്ഞ്‌
തല ചായ്ക്കുന്നത്‌
അമ്മയുടെ മടിയിലെ ചൂടിലേക്ക്‌ തന്നെയാവണം.

ഇറയത്ത്‌ മലര്‍ന്ന് കിടക്കാന്‍
വാഴത്തൈയുടെ നെടും നാമ്പും
പിന്നെ തൊടിയിലിത്തിരി മണ്ണും...
അല്ലെങ്കിലും വീട്‌ വിട്ടാല്‍
വഴികളെയെല്ലാം നയിക്കുന്നത്‌
വീട്ടിലേക്കുള്ള കൈച്ചൂണ്ടി തന്നെ

അനു
Subscribe Tharjani |
Submitted by anish (not verified) on Sun, 2006-02-05 11:40.

nostalgic!
keep it up!

Submitted by joji (not verified) on Sun, 2006-02-05 21:49.

Excellent!!!

Submitted by Anonymous (not verified) on Mon, 2006-02-06 18:57.

നല്ല ചിത്രംനല്ല കവിത. ചിത്രകാരന് വാഴയിലയോട്‌ പ്രത്യെക കമ്പമുള്ളതുപോലെ...

Submitted by Anil Aickara (not verified) on Thu, 2006-02-09 22:20.

The poem repeat words like Malarnnu kidakkuka,kaichoondi,and there are repetitions of ideas also.A poet need not repeat his ideas or even words if those carry a genuine interpretation. Hence the poet should keep his reading heavy...

anil aickara

Submitted by Dileep K (not verified) on Tue, 2006-02-21 10:14.

Nannayittundu.
Keep writing.

Submitted by Anonymous (not verified) on Sun, 2006-03-05 13:14.

Good work. Keep it up.Gud luck