തര്‍ജ്ജനി

കെ.പി.ഉണ്ണി

കൈപ്ര
ചെറുതുരുത്തി 679 531
9446626072

Visit Home Page ...

കവിത

തീരാക്കടം

മുണ്ടി‍ന്റെ കോന്തലയ്ക്കല്‍ കെട്ടി‍യ
ഓട്ടമുക്കാല്‌ ബാക്കി വച്ചാണ്‌
മുത്തശ്ശി പറയാതെ പോയത്‌.

പാന്‍മൂരി തിന്നു‍മുടിച്ച പത്തുപറക്കവും
പങ്കിട്ടു‍തിന്ന പഴങ്കഥപ്പാട്ടു‍കളും
പിഴിഞ്ഞു കൊട്ടത്തേങ്ങച്ചിയും
ഒന്നും കറയായ്‌ കരുതിവയ്ക്കാതെ
എന്നും നീട്ടി‍ക്കാട്ടി‍യ സ്നേഹം.

കടിച്ചാല്‍പ്പൊട്ടാ‍ത്ത കടുപ്പവും
ചുറ്റിവരിഞ്ഞ സാമര്‍ത്ഥ്യവും
നേര്‍ക്കളം കൊനാട്യമില്ലാതെ
കട്ടവി മുക്കിലെക്കത്തിലും
തേവിനിറച്ച മറു കത്തിലും
കളപറിച്ചെറിഞ്ഞ വളമൊരുപോലെ.

കാക്കാത്തോട്ടത്തിലെ മുള്ളില്ലാത്ത മീനും
ആലിപ്പഴംനട്ട്‌ മുളച്ച ആകാശത്തോട്ടവും
ആരും കാണാതെ മേല്‍പ്പോട്ടൊ‍ഴുകിയ കഴായയും
കറക്കുമ്പോക്കുത്തണ വാല്‍മ്മെപ്പുള്ളീള്ള പയ്യും
തോളേറിക്കളിച്ച അയ്യപ്പന്റെ കാളക്കിടാവും
ഓലത്തലമുടി ചീകിയൊതുക്കിയ മിണ്ടാ‍പ്പുതവും
ഇനിയൊണ്‌ കൊളുത്തിവച്ച രാത്രിയിലെത്തി
നെഞ്ചുപറ്റിത്തൂങ്ങിയുറങ്ങി കഥകേട്ട്‌ മൂളുന്നത്‌.

ചാവറിയിക്കാന്‍ കൊട്ടി‍യ താളം
ഇടനെഞ്ചിലൂഞ്ഞാലുകെട്ടി‍
ആകാശം തുളച്ചാടിയപ്പോള്‍
കൂട്ടി‍ത്തീര്‍ക്കാനാകാത്ത വീട്ടാ‍ക്കടവുമായി
കോട്ടു‍വായിട്ട കോഴിയെപ്പോലെ
കൂവാനാകാതെ ഞാനും നിന്നു‍
ഒരു ചങ്കുനിറച്ചും പഴങ്കഥപ്പാട്ടു‍മായി.

Subscribe Tharjani |