തര്‍ജ്ജനി

Tin Fish Curry

ചേരുവകള്‍

ടിന്നില്‍ കിട്ടുന്ന മീന്‍ 1/2 കിലോ
വെളിച്ചെണ്ണ 2 ഡെസ്സേര്‍ട്ട് സ്പൂണ്‍
കടുക് 1/2 ടീസ്പൂണ്‍
ഉലുവ രണ്ട് നുള്ള്
സവാള നീളത്തിലരിഞ്ഞത് ഒരു ഡെസ്സേര്‍ട്ട് സ്പൂണ്‍
മുളകുപൊടി രണ്ട് ഡെസ്സേര്‍ട്ട് സ്പൂണ്‍
മല്ലിപ്പൊടി ഒരു ടീസ്പൂണ്‍
മീന്‍പുളി കുതിര്‍ത്ത വെള്ളം ഒരു കപ്പ്
മീന്‍പുളി 4 ചുള
പൊടിയുപ്പ് പാകത്തിന്
ഇഞ്ചി നീളത്തിലരിഞ്ഞത് 2 ടീസ്പൂണ്‍
വെളുത്തുള്ളിയല്ലി പത്ത്
കറിവേപ്പില ഒരു കതിര്‍പ്പ്

പാകം ചെയ്യുന്ന വിധം:

മീന്‍പുളി നേരത്തെ തന്നെ ചെറിയ കഷണങ്ങളാ‍ക്കി കുതിര്‍ത്തുവയ്ക്കണം. മുളകുപൊടിയും മല്ലിപ്പൊടിയും അല്പം വെള്ളത്തില്‍ കുതിര്‍ത്തുവയ്ക്കുക. ടിന്‍ പൊട്ടിച്ച് മീന്‍ കഷണങ്ങള്‍ പൊടിയാതെ പെറുക്കിയെടുക്കുക. വെളിച്ചെണ്ണ ചൂടാ‍കുമ്പോള്‍ കടുകും ഉലുവായും ഇട്ട് പൊട്ടിയാലുടന്‍ സവാള വഴറ്റുക. കുതിര്‍ത്ത മസാല ചേര്‍ത്ത് ചെറുതീയില്‍ വഴറ്റി എണ്ണ തെളിയുമ്പോള്‍ പുളി വെള്ളവും ഒരു കപ്പു വെള്ളവും ചേര്‍ത്ത് തിളപ്പിക്കുക. ഇഞ്ചിയും വെളുത്തുള്ളിയും അരിഞ്ഞുവച്ചതും കറിവേപ്പിലയും ചേര്‍ത്ത് തീ കുറച്ചു മീന്‍ കഷണങ്ങള്‍ അതില്‍ പെറുക്കിയിട്ടിട്ട് അതില്‍ തവി ഇട്ട് ഇളക്കാതെ ചട്ടി ചുറ്റിച്ച് അടുപ്പില്‍ വയ്ക്കുക. കഷണങ്ങളില്‍ ചേരുവകള്‍ പിടിച്ച് ചാറു പാ‍കത്തിനു കുറുകുമ്പോള്‍ വാങ്ങി ചൂടോടെ ഉപയോഗിക്കാം.

നതാഷ വിനോദ്, പിനാംഗ്, മലേഷ്യ