തര്‍ജ്ജനി

ദീപ ബിജോ അലക്സാണ്ടര്‍

676,ദര്‍ശന്‍ നഗര്‍,
പേരൂര്‍ക്കട,
തിരുവനന്തപുരം.
മെയില്‍: raaathrimazha@gmail.com
ബ്ലോഗ്: http://viralthumpukalilemazha.blogspot.in, http://raaathrimazha.blogspot.com

Visit Home Page ...

കവിത

വീണ പാടുന്നു.....


ചിത്രീകരണം : പി.ആര്‍.രാജന്‍

ഞാന്‍ -
ലോലലോലമൊരു
നേര്‍ത്ത വീണക്കമ്പി....

നിങ്ങള്‍ പറയുന്നു-
" ഇങ്ങനെയാവരുത്...

കാറ്റൊന്നു തൊടുമ്പോഴേ
പൊട്ടിച്ചിരിക്കരുത്‌,

വലിഞ്ഞു പൊട്ടുവോളം
വിറച്ചു തുടിയ്ക്കരുത്‌,

നഖങ്ങളുടെ മൂര്‍ച്ചയില്‍-
വിമ്മി വിതുമ്പരുത്‌,

ഇടഞ്ഞിടറിയിനി
രാഗം പിഴയ്ക്കരുത്‌.

പക്ഷേ...
നിങ്ങള്‍ക്കറിയില്ലേ..?
എനിക്കു പാടാനാവുന്നതും.
വീണ വീണയാവുന്നതും
ഇങ്ങനെയൊക്കെയെന്ന്‌...?

Subscribe Tharjani |
Submitted by K.G.Suraj (not verified) on Wed, 2009-11-11 22:41.

Bloodless Revolution..
Simply Superb...