തര്‍ജ്ജനി

വി. മോഹനകൃഷ്ണന്‍

അഭിജനം,
പള്ളിക്കര സൗത്ത്,
നന്നംമുക്കു് പി.ഒ.
മലപ്പുറം ജില്ല, 679 575

Visit Home Page ...

കവിത

പട്ടം പറത്തുന്നവര്‍

പട്ടം പറത്തുന്നതോര്‍ക്കുമ്പോള്‍
പക്ഷിയെ ഓര്‍മ്മവരും.
പക്ഷിയുടെ ഓര്‍മ്മ
ആകാശത്തില്‍ പറക്കും,
പിന്നെ മരക്കൊമ്പില്‍ വിശ്രമിക്കും
വേരു് വഴി മണ്ണിലേക്കിറങ്ങും.
ഓര്‍ത്തോര്‍ത്തു് നില്ക്കുമ്പോള്‍
കാലിലൂടെ ഒരു കിരുകിരുപ്പുയരും
മണ്ണിനടിയില്‍ നിന്നു്
പക്ഷി ചിറകടിക്കും.

ഞാന്‍ കാണാത്തൊരാകാശത്തില്‍
പറക്കുകയാണു് പട്ടം.
അതു് ചരടു് കൊണ്ടെന്നെ
പിടിച്ചു വലിക്കുന്നുമുണ്ടു്.

Subscribe Tharjani |
Submitted by Melethil (not verified) on Sat, 2009-12-05 09:49.

Ah, nice one!

Submitted by Deepa Bijo Alexander (not verified) on Mon, 2009-12-07 11:24.

മനസില്‍ തൊടുന്ന വരികള്‍.....