തര്‍ജ്ജനി

ഓര്‍മ്മ

കലാമണ്ഡലം ഹൈദരാലി

ഇത്രയ്ക്കങ്ങ്‌ട്‌ വേണായിരുന്നോ ദൈവമേ? എന്നാണ്‌ ആദ്യം വാര്‍ത്ത കേട്ടപ്പോള്‍ തോന്നിയത്‌. അതും സ്വന്തം നാട്ടില്‍, ഒറ്റയ്ക്ക്‌ ഡ്രൈവ്‌ ചെയ്ത്‌ പോകുമ്പോള്‍. ഒറ്റയ്ക്ക്‌ നയിച്ച്‌, ജീവിതം ജയിച്ച ഒരു മനുഷ്യനാണല്ലോ അദ്ദേഹം. കഥകളി സംഗീതത്തില്‍ ആദ്യമായും അവസാനമായും ഒരു ഹൈദരാലി മാത്രമേ ഉണ്ടായുള്ളൂ ഇതുവരെ. ഇനിയും വരുന്നവര്‍ക്ക്‌ ഒരു മാര്‍ഗ്ഗദീപമാകാനും ഒരു ഹൈദരാലി തന്നെ ധാരാളം. ആത്മാര്‍ഥതയില്ലാതെ, മനസ്സാക്ഷിക്ക്‌ വിപരീതമായി ജീവിച്ചു പോരുന്ന ധാരാളം മനുഷ്യരുള്ള നമ്മുടെ നാട്ടില്‍ 'ഹൈദരാലി' ചെറിയ ആളല്ല. അതുകൊണ്ടുതന്നെ ഇത്രയ്ക്ക്‌ വേണ്ടായിരുന്നു എന്നൊരു തോന്നല്‍.

Kalamandalam Hyderali

സ്മാര്‍ത്തവിചാരത്തില്‍ സമൂഹഭ്രഷ്ടനായ കാവുങ്കല്‍ ശങ്കരപ്പണിക്കര്‍ കഥകളിയെ ക്ഷേത്രമതില്‍ക്കെട്ടുകളുടെ പുറത്തുകൊണ്ടുവരുന്നതില്‍ നല്ലൊരു പങ്കുവഹിച്ചിട്ടുണ്ട്‌ എന്ന്‌ കേട്ടിട്ടുണ്ട്‌. അതുപോലെ ഹൈദരാലി കഥകളി സംഗീതത്തെ സങ്കുചിത മതചിന്തകളുടെ മതില്‍ക്കെട്ടില്‍ നിന്ന്‌ പുറത്തുകൊണ്ടുവന്നു. കൂടാതെ ഒരു ഉത്തമ കലയായ കഥകളിയുടെ ശ്രവ്യസുഖത്തെ മാത്രം വേര്‍പ്പെടുത്തി അനുവാചകരിലെത്തിച്ചു. ഈ ശ്രവണസുഖത്തിനുമാത്രമായി കഥകളി കാണാന്‍ പോകുന്ന വിദ്വാന്മാര്‍ ധാരാളമുണ്ട്‌ ഇന്ന്‌. കഥകളിയെ സംബന്ധിച്ചിടത്തോളം ഇതൊരു ചെറിയ കാര്യമല്ല.

വെണ്മണി ഹരിദാസ്‌ മരിച്ചപ്പോളെഴുതിയ കുറിപ്പില്‍ ഞാന്‍ ഹൈദരാലിയെ മൂന്നാമനാക്കിയിട്ടിണ്ട്‌. അതദ്ദേഹത്തിന്റെ കുറവുകൊണ്ടല്ല. യാഥാസ്ഥിതികതയോടടുത്തുനില്‍ക്കുന്ന ഒരു കഥകളി അനുവാചകനെന്നനിലയില്‍ ഞാന്‍ എഴുതിയതുകൊണ്ടാണ്‌. കഥകളിയെന്ന ഉത്തമ ദൃശ്യകലാരൂപം ആയിരുന്നു, അവിടെ ആ 'സ്വാഭാവിക'മരണത്തിന്‌ മുന്നില്‍ കുറിപ്പെഴുതുമ്പോഴുണ്ടായ എന്റെ ഏക ചേതോവികാരം. ഇപ്പോള്‍ അതല്ല. എന്നാലും ഇത്രയ്ക്ക്‌ വേണ്ടിയിരുന്നോ എന്റെ ദൈവമേ. 'അന്യഥാ ചിന്തിതം കാര്യം, ദൈവമന്യത്ര ചിന്തയേല്‍..' നമുക്ക്‌ സമാധാനിക്കാം.

തൃശ്ശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിയ്ക്കടുത്ത്‌ ഓട്ടുപാറയില്‍ ജനിച്ചു, മുള്ളൂര്‍ക്കരയില്‍ മരിച്ചു. ഒരു മണല്‍ ലോറി അദ്ദേഹം യാത്രചെയ്തിരുന്ന മാരുതിയെ തരിപ്പണമാക്കി. 1946 ഒക്ടോബര്‍ ആറിനായിരുന്നു ജനനം. അഞ്ചാം ക്ലാസ്സ്‌ കഴിഞ്ഞ്‌ കലാമണ്ഡലത്തില്‍ ചേര്‍ന്നു. പഠനം തുടങ്ങുന്നതുവരെ സംഗീതം ആണ്‌ പഠിയ്ക്കാന്‍ പോകുന്നത്‌ എന്നതില്‍ കൂടുതല്‍ കഥകളിയെപ്പറ്റിയൊന്നും അറിവുണ്ടായിരുന്നില്ല. ബാപ്പയും ഒരു ചെറിയ പാട്ടുകാരനായിരുന്നു. ആ വഹയ്ക്ക്‌ പാരമ്പര്യം കിട്ടിയിട്ടുണ്ടെന്ന്‌ പറയാം. കഥകളി സംഗീതം പഠിച്ചതിനുശേഷം അദ്ദേഹം കര്‍ണാടക സംഗീതവും ശാസ്ത്രീയമായി പഠിച്ചു. മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുടി തുടങ്ങിയ നൃത്തരൂപങ്ങള്‍ക്കും അദ്ദേഹം സംഗീതം ആലപിച്ചിട്ടുണ്ട്‌.

തുടക്ക കാലങ്ങളില്‍ അനവധി എതിര്‍പ്പുകളെ നേരിടേണ്ടിവന്നിട്ടുണ്ട്‌ അദ്ദേഹത്തിന്‌. ഹൈദരാലിയുടെ പാട്ടിനുവേണ്ടി ക്ഷേത്രമതില്‍ക്കെട്ട്‌ പൊളിച്ച്‌ പകുതി സ്റ്റേജ്‌ മതില്‍ക്കെട്ടിനകത്തും ഹൈദരാലിയ്ക്ക്‌ നില്‍ക്കാനുള്ള സ്ഥലം മതില്‍ക്കെട്ടിന്‌ പുറത്തും നിര്‍മ്മിച്ച അനുഭവവും അദ്ദേഹത്തിനുണ്ടായിട്ടുണ്ട്‌. ഇതുകൊണ്ടൊക്കെയാകാം അദ്ദേഹം എളിമയുള്ള ഒരു സംഗീതജ്ഞനായിരുന്നു. വളര്‍ന്നുവരുന്ന കുരുന്നുകളെ പ്രോത്സാഹിപ്പിക്കാന്‍ അദ്ദേഹം മടികാണിച്ചിരുന്നില്ല എന്ന്‌ അനുഭവസ്ഥര്‍ പറയുന്നു.ഇതൊക്കെ കൂടാതെ അദ്ദേഹം നല്ലൊരു എഴുത്തുകാരന്‍ കൂടിയായിരുന്നു. അദ്ദേഹത്തിന്റെ ഓര്‍മ്മക്കുറിപ്പുകള്‍ വളരെ അംഗീകാരം നേടിയിട്ടുള്ള ഒരു കൃതിയാണ്‌.

ഹൈദരാലിയെ സഹായിക്കാന്‍ ആദ്യകാലത്ത്‌ എം.കെ.കെ. നായര്‍ തുടങ്ങിയവരുണ്ടായിരുന്നെങ്കില്‍ കൂടി, എല്ലാം ഇട്ടെറിഞ്ഞ്‌ പരമ്പരാഗതമായ വല്ല തൊഴിലും ചെയ്ത്‌ ജീവിക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന ഒരു സമുദായ സാഹചര്യമായിരുന്നു അന്ന്‌ നിലവിലുണ്ടായിരുന്നത്‌. എങ്കിലും എല്ലാ പ്രതിബന്ധങ്ങളേയും അതിജീവിച്ച്‌ സ്വന്തമായ ഒരു നിലപാട്‌ തെളിയിച്ച്‌ ജീവിത വിജയം നേടിയ ഒരു കലാകാരന്‍ തന്നെ ആയിരുന്നു അദ്ദേഹം. അതിനുവേണ്ടിയിരുന്ന ഉള്‍പ്രേരണ, അതായിരുന്നു അദ്ദേഹത്തിന്റെ ശക്തിയും കഴിവും.

എന്നാലും ഇത്രയ്ക്ക്‌ വേണ്ടായിരുന്നു എന്റെ ദൈവമേ...

സുനില്‍കുമാര്‍

Subscribe Tharjani |
Submitted by Sunil (not verified) on Sun, 2006-01-08 13:39.

Where is "Next" "Previous" buttons for browsing ?

Submitted by Raj Nair (not verified) on Sun, 2006-01-08 20:13.

And please add a print preview button for each article. If possible give us some way to print entire magazine at once.

Submitted by സുനില്‍ (not verified) on Tue, 2006-01-17 14:29.

ഒരു വളവ്‌. അതു കഴിഞാല്‍‍ ഒരു ബസ്സ്റ്റോപ്പ്. ബസ് സ്റ്റോപ്പില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ഒരു ബസ്. ഈ ബസിനെ മറികടന്ന്‌ പോകാന്‍ ശ്രമിക്കുംമ്പാളാണത്രെ ലോറി എതിരേ വരുന്നത്‌! പിന്നെ എല്ലാം വളരെ വേഗമായിരുന്നു കഴിഞത്‌.

Submitted by C.R.Neelakandan (not verified) on Sun, 2006-01-22 23:55.

Dear friends
Congrats for the organisers of Tharjani..
I could not type Malayalam. Hence acomment in English..Till now the river sand mining, reclamation of paddy fields ,dismantling of hills and mining of Granite ( Karnkallu Quarries) etc were the concerns of some envirornmental activists. But now the trucks, tippers and and JCBs have started attacking common people. So far we have considered these were symbols of development.. But now some recogize them as symbols of distruction and death. Great Hyderali was one of the victims of this development. Ten people lost their life on Alappuzha Changanassery Road last month.. We have to review whether this is a development ?
C.R.Neelakandan, Thanal, Kizhakkekkara Road, Thrikkakkarara Kochi-21