തര്‍ജ്ജനി

പരിസ്ഥിതി

നാളെയായാല്‍ നാം വളരെയധികം വൈകിയിരിക്കും..

തങ്ങളുടെ പ്രകൃത്യാലുള്ള ആവാസ വ്യവസ്ഥ ദ്രുതഗതിയിലും, ക്രമാനുക്രമമായും ഉന്മൂലനം ചെയ്യപ്പെട്ട തിനാല്‍ വളരെ പ്രാധാന്യമുള്ള ഒരു ജീവി വര്‍ഗ്ഗം- മനുഷ്യ വംശം- ഈ ഭൂമുഖത്തു നിന്നും അപ്രത്യക്ഷപ്പെടാന്‍ പോകുന്നു, എന്ന അപകടത്തിന്റെ വക്കിലാണ്‌ ലോകമിന്ന്. നാം ഇതിനെക്കുറിച്ച്‌ ബോധവാന്മാരായിത്തുടങ്ങിയപ്പോഴേക്കും, ഈ വിപത്ത്‌ തടയുവാന്‍ കഴിയുന്ന കാലം അതിക്രമിച്ചു കഴിഞ്ഞിരുന്നു. ഞെട്ടിപ്പിക്കുന്ന ഈ പരിസ്ഥിതി നശീകരണത്തിന്റെ മുഖ്യ ഉത്തരവാദികള്‍, ഉപഭോഗ സമൂഹങ്ങളാണെന്ന് നിസംശയം പറയേണ്ടിയിരിക്കുന്നു. മുന്‍കാല കൊളോണിയല്‍ നഗരങ്ങളുടെ സൃഷ്ടികളാണ്‌ ഇവയെല്ലാം. ഭൂരിപക്ഷം വരുന്ന മനുഷ്യ രാശിയുടെ, ശാപമായിട്ടുള്ള ദാരിദ്ര്യത്തിനും, പിന്നോക്കാവസ്ഥക്കും വഴിവച്ച സാമ്രാജ്യത്വനയങ്ങളുടെ ബഹിഷ്കരണങ്ങളാണിവ.

Fidel Castro

ലോകജനസംഖ്യയുടെ വെറും 20% മാത്രം വരുന്ന അക്കൂട്ടര്‍, ലോകത്തെ മൊത്തം ലോക സമ്പത്തിന്റെ മൂന്നില്‍ രണ്ടും, ഊര്‍ജ്ജസമ്പത്തിന്റെ നാലില്‍ മൂന്നും ഉപയോഗിക്കുന്നവരാണ്‌. പുഴകളും, നദികളും അവര്‍ വിഷയമാക്കി. ജീവ വായുവിനെ അവര്‍ മലീമസമാക്കി. അവര്‍ തന്നെയാണ്‌ ഓസോണ്‍ പാളികളെ ദുര്‍ബലപ്പെടുത്തുകയും, അതില്‍ സുഷിരങ്ങള്‍ സൃഷ്ടിച്ചതും. അന്തരീക്ഷം മുഴുവന്‍ വിഷവാതകം നിറച്ച്‌ , നാം ഇപ്പോള്‍ അനുഭവിച്ചു തുടങ്ങിയിരിക്കുന്ന ജീവന്‍ അപായപ്പെടുത്തുന്ന കാലാവസ്ഥാ വ്യതിയാനങ്ങള്‍ സൃഷ്ടിച്ചത്‌ അവരാണ്‌.

വനങ്ങള്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. മരുഭൂമികളുടെ വിസ്തൃതി വര്‍ദ്ധിച്ചുക്കൊണ്ടിരിക്കുന്നു. കോടിക്കണക്കിന്‌ ടണ്‍ ഭാരമുള്ള വളസമ്പുഷ്ടമായ മണ്ണ്‍, ഓരോ വര്‍ഷവും സമുദ്രത്തിലേക്ക്‌ ഒലിച്ചുപോകുന്നു. എണ്ണിയാലൊടുങ്ങാത്ത ജീവജാലങ്ങള്‍ വംശ നാശം നേരിടുന്നു. ജനപ്പെരുപ്പത്തിന്റെ സമ്മര്‍ദ്ദവും,ദാരിദ്ര്യവും, പ്രകൃതിയെ നശിപ്പിച്ചിട്ടാണെങ്കിലും നിലനില്‍ക്കുവാനുള്ള മനുഷ്യരുടെ വിറളിപിടിച്ച ശ്രമത്തെ മുന്നോട്ട്‌ നയിക്കുന്നു. നീതിയുക്തമല്ലാത്ത അന്താരാഷ്ട്ര സാമ്പത്തിക നയങ്ങളാല്‍ ചൂഷണം ചെയ്യപ്പെടുന്നതും, കൊള്ളയടിക്കപ്പെടുന്നതും ആയ ഇന്നത്തെ സ്വയംഭരണരാജ്യങ്ങളും, ഇന്നലത്തെ സാമ്രാജ്യത്വ കോളണികളുമായ മൂന്നാം ലോക രാജ്യങ്ങളെ മേല്‍പ്പറഞ്ഞ ദുസ്ഥികള്‍ക്കൊന്നും കുറ്റപ്പെടുത്തുവാന്‍ സാധിക്കുകയില്ല.വികസനം ഏറ്റവും അധികം ആവശ്യമുള്ളവരെ അതില്‍ നിന്നും തടയുക എന്നുള്ളതല്ല ഈ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം. എന്തുകൊണ്ടെന്നാല്‍ ഇന്ന് ദാരിദ്ര്യത്തിലേക്കും അവികസനത്തിലേക്കും നയിക്കുന്നതെല്ലാം പ്രകൃതിയെ വഴിവിട്ട്‌ പീഢിപ്പിച്ചതിന്റെ ഫലമായുണ്ടായതാണ്‌.

ഇതിന്റെ ഫലമായി രണ്ടു ലോക മഹായുദ്ധങ്ങളില്‍ മരിച്ചവരേക്കാള്‍ കൂടുതല്‍ സ്ത്രീകളും, കുട്ടികളും , പുരുഷന്മാരും അടങ്ങിയ ലക്ഷക്കണക്കിന്‌ മനുഷ്യര്‍ എല്ലാവര്‍ഷവും മൂന്നാം ലോക രാജ്യങ്ങളില്‍ മരിച്ചുകൊണ്ടിരിക്കുകയാണ്‌. വിദേശ കടവും, അസന്തുലിതമായ കച്ചവട നിയമങ്ങളും സ്വന്തം താല്‍പര്യം മാത്രം സംരക്ഷിക്കുന്നതിനുള്ള വ്യഗ്രതയും പരിസ്ഥിതി സന്തുലിതാവസ്ഥയില്‍ കൈയ്യേറ്റം നടത്തുകയും അന്തരീക്ഷ നശീകരണത്തിന്‌ ആക്കം കൂട്ടുകയും ചെയ്തു. ഈ സ്വയം നാശത്തില്‍ നിന്നും നമുക്ക്‌ മനുഷ്യ രാശിയെ സംരക്ഷിക്കണമെങ്കില്‍ സമ്പത്തും, ലഭ്യമായ സാങ്കേതികതയും മാന്യമായും കാര്യക്ഷമമായും ഈ ഭൂമുഖത്ത്‌ വിതരണം നടത്തേണ്ടതായിട്ടുണ്ട്‌. വളരെ കുറച്ച്‌ സമ്പന്ന രാജ്യങ്ങളിലെ സുഖ ഭോഗത്തിന്റെ അളവ്‌ കുറക്കുകയും ധൂര്‍ത്ത്‌ കുറക്കുകയും ചെയ്യുക എന്നാല്‍ വളരെ കൂടുതല്‍ രാജ്യങ്ങളിലെ വിശപ്പും, ദാരിദ്ര്യവും കുറക്കുക എന്നതാണര്‍ത്ഥം.

പ്രകൃതിയുടെ വിനാശത്തിന്‌ കാരണമാകുന്ന ഉപഭോഗ ശീലങ്ങളും ജീവിത ശൈലികളും മൂന്നാം ലോക രാജ്യങ്ങളിലേക്ക്‌ കൈമാറ്റം ചെയ്യുന്നതിനെ തടയേണ്ടതുണ്ട്‌. മനുഷ്യ ജീവിതം കൂടുതല്‍ യുക്തി ഭദ്രമായി ക്രമപ്പെടുത്തേണ്ടതുണ്ട്‌. ഒരേയൊരു അന്താരാഷ്ട്ര സമ്പത്തീക ക്രമം അംഗീകരിച്ച്‌ നടപ്പിലാക്കേണ്ടതുണ്ട്‌. മാലിന്യ രഹിതമായ ദീര്‍ഘകാലം നിലനില്‍ക്കുന്ന വികസനം കൈവരിക്കുവാന്‍ ശാസ്ത്രത്തെ ഉപയോഗിക്കേണ്ടതുണ്ട്‌. എല്ലാ പാരസ്ഥിതിക കടങ്ങളും അടച്ചു തീര്‍ക്കേണ്ടതുണ്ട്‌. വിശപ്പിനേയാണ്‌ ഇവിടെ നിന്നും തുടച്ചു നീക്കേണ്ടത്‌. അല്ലാതെ മനുഷ്യ വംശത്തെയല്ല.

ലോക ഭീഷണി എന്ന് പ്രചരിപ്പിക്കപ്പെട്ട കമ്യൂണിസം അപ്രത്യക്ഷമായിട്ടും ശീത സമരങ്ങള്‍ക്കും ആയുധ പന്തയങ്ങള്‍ക്കും സൈനിക ചിലവുകള്‍ക്കും യാതൊരു തരത്തിലുള്ള ന്യായീകരണങ്ങള്‍ നിരത്തുവാനില്ലാഞ്ഞിട്ടും ഭൂമിയെ നശീകരണത്തിലേക്ക്‌ തള്ളിവിടുന്ന പാരിസ്ഥിതിയുടെ നാശത്തെ നേരിടുന്നതിനും, മൂന്നാം ലോക രാജ്യങ്ങളുടെ വികസനത്തിനും വേണ്ടി ഭൂലോകത്തെ ഈ സമ്പത്ത്‌ തിരിച്ചുവിടുവാന്‍ എന്താണ്‌ പിന്നെ തടസ്സമായി നില്‍ക്കുന്നത്‌.

സ്വാര്‍ത്ഥത ഉടനടി അവസാനിപ്പിക്കുക. അധിനിവേശ തന്ത്രങ്ങള്‍ അവസാനിപ്പിക്കുക, ഉത്തര വാദിത്വമില്ലായ്മയും, ചിന്താരാഹിത്യവും, സത്യസന്ധതയില്ലായ്മയും ഉടനടി അവസാനിപ്പിക്കുക. വളരെ നാളുകള്‍ക്കു മുന്‍പേ നാം ചെയ്യേണ്ടിയിരുന്ന കാര്യങ്ങള്‍ ഇനിയും നാളേക്കു നീട്ടിവച്ചാല്‍ അത്‌ വളരെയധികം വൈകി പോയിരിക്കും.

ഫിഡെല്‍ കാസ്റ്റ്രൊ
മൊഴിമാറ്റം: സുരേഷ്‌ മുണ്ടിയാത്‌

(കഴിഞ്ഞ ജൂണ്‍ 12ലെ എര്‍ത്ത്‌ സമ്മിറ്റിലെ മുഴവന്‍ പ്രഭാഷണം)

Subscribe Tharjani |
Submitted by Kumar (not verified) on Sat, 2006-01-14 16:22.

Excellent! Thanks to "tharjani" and chintha.com

Submitted by Akhilesh (not verified) on Sat, 2006-01-21 16:11.

Good one!
Those who lost their direction in the modern corporate world, should read this twice.....

This is really to bring back those people to a place Where the clarity of reason has not lost its way in the desert sand of FOOLISH SELFISHNESS....

Submitted by Anonymous (not verified) on Sat, 2006-01-21 19:29.

A grand revolution in the Andes
Richard Gott
Fidel Castro's prophecy has at last been fulfilled as Bolivia joins Latin
America's `axis of good.'

ONE OF the most significant events in 500 years of Latin American history
will take place in Bolivia on Sunday when Evo Morales, an Aymara Indian, is
inducted as President. People of indigenous origin have, on occasion, risen
to the top in Latin America.
But Mr. Morales' overwhelming election victory took place on a tide of
indigenous mobilisation that is especially powerful in Andean countries;
elections in Peru and Ecuador this year might also bring success to
indigenous movements.
The Rebellion of the Hanged is one of B. Traven's novels of the Mexican
jungle, written in 1936. In these stories, the Indians turn slowly from
rebellion to revolution, and something of that spirit infuses the new mood
in Latin America. The heirs to pre-Columbian civilisations have conquered
their distrust of white "democracy" and are again moving to the front of the
historical stage. They do so as one of Kondratiev's long economic waves has
been sweeping through the continent like a tsunami. The terrible impact of
neoliberal economics is reminiscent of the slump of the 1930s that brought
revolution to many countries of Latin America.
Mr. Morales' victory is not just a symptom of economic breakdown and age-old
repression. It also fulfils a prophecy made by Fidel Castro, who claimed the
Andes would become the Americas' Sierra Maestra - the Cuban mountains that
harboured black and Indian rebels over the centuries, as well as Mr.
Castro's guerrilla band in the 1950s. His prophecy exercised U.S.
Governments in the 1960s.

Submitted by Keralafarmer (not verified) on Tue, 2006-01-24 17:50.

Varamozhi work cheyyunnilla. lOs~ Enjchalsil brOmaaDiyOlON enna elivisham kazhichch~ simhangaL pOlum chaakunnathaayum food chainine dOshakaramaayi baadhikkumennum kaNTeththiyirikkunnu. appOzhaaN~ kEraLaththil RODOphO enna pEril athE visham saujanyamaayi vitharaNam cheyyunnath~. bhaaviyil kEraLeeyarkk~ varaan pOkunna rOgangaLekkuRichch~ ippOzhE chinthikkuka naaLe aayaal vaikippOkum.

Submitted by S.Chandrasekharan Nair (not verified) on Tue, 2006-01-24 17:52.

ലോസ്‌ ഏഞ്ചൽസിൽ ബ്രോമാഡിയോലോൺ 20 വർഷമായി ഉപയൊഗിക്കുന്നു എലികളെ കൊല്ലുവാൻ. ഇപ്പോൾ ഫലം കണ്ടുതുടങ്ങിയിരിക്കുന്നു. കാട്ടിലെ സിംഹങ്ങൾ പോലും ചാകുവാൻ കാരണമാകുന്നുവെന്നും ഫുഡ്‌ ചെയിനിനെ ഇത്‌ ദോഷകരമായി ബാധിക്കുമെന്നും തിരിച്ചറിഞ്ഞിരിക്കുന്നു. കേരളത്തിൽ സൌജന്യമായി വിതരണം ചെയ്യുന്ന റോഡോഫോ എന്ന എലിവിഷം അവസാനം കേരളീയരെ രോഗികളാക്കും എന്ന കാര്യത്തിൽ സംശയം വേണ്ട.