തര്‍ജ്ജനി

കവിത

അളന്നു കിട്ടുന്നത്

poem illustration അളന്നു മുറിച്ചു ജീവിച്ചു.
മരിച്ചപ്പോള്‍
ആറടി.

പരലോകമായി
നരകമാണ് കിട്ടിയത്!
അഗ്നിയാണെങ്കിലും
എത്ര സ്വാതന്ത്ര്യം.

അളവില്ല
തൂക്കമില്ല
ചിട്ടകളൊന്നുമില്ല
എവിടെയും പോകാം
നരകത്താണ്ട് നൂറു് ചെല്ലുമ്പോള്‍
സ്വര്‍ഗ്ഗത്തിലേക്ക് സ്ഥലം മാറ്റം.

ഞാന്‍ പോകില്ല;
അവിടം ഭൂമി പോലെ
പ്രശ്നസങ്കീര്‍ണ്ണമെന്നു കേള്‍ക്കുന്നു
അളന്നു മുറിച്ചു ജീവിക്കണം
അവസാനം കിട്ടുന്നതോ
അളന്ന്
ആറടി.

സെബാസ്റ്റ്യന്‍
വിലാസം: കോട്ടപ്പുറം, കൊടുങ്ങല്ലൂര്‍
പുസ്തകം: പുറപ്പാട്, കവിയുത്തരം, പാട്ടു കെട്ടിയ കൊട്ട

Subscribe Tharjani |